മുഖക്കുരു വേഗത്തില്‍ മാറ്റാന്‍ ചില വഴികള്‍ നോക്കാം.
ഐസ് വയ്ക്കുക
മുഖക്കുരു ഉള്ള ഭാഗത്ത് ഐസ് വെക്കുന്നത് വീക്കം കുറയ്ക്കാനും ചുവപ്പ് നിറം കുറയ്ക്കാനും സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
സാലിസിലിക് ആസിഡ്
സാലിസിലിക് ആസിഡ് അടങ്ങിയ ക്രീമുകള്‍ മുഖക്കുരുവിനെ ഉണക്കാനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പേസ്റ്റ് മുഖക്കുരുവില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കും.
മുഖം വൃത്തിയാക്കുക
മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും രണ്ടു നേരം മുഖം കഴുകുന്നത് മുഖക്കുരു വരുന്നത് തടയാന്‍ സഹായിക്കും.
ഡോക്ടറെ കാണുക
കഠിനമായ മുഖക്കുരു ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ശരിയായ ചികിത്സയിലൂടെ മുഖക്കുരുവിനെ നിയന്ത്രിക്കാനും പാടുകള്‍ വരുന്നത് തടയാനും കഴിയും.