New Update
/sathyam/media/media_files/2025/09/07/oip-2025-09-07-11-25-33.jpg)
മുഖം തിളങ്ങാനും മൃദുവായിരിക്കാനും പപ്പായ ഉപയോഗിക്കാം. പപ്പായയിലെ പപ്പൈന്‍ എന്ന എന്‍സൈം മൃതകോശങ്ങളെ നീക്കം ചെയ്യുകയും, വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു, പാടുകള്‍ എന്നിവ കുറയ്ക്കാനും ചുളിവുകള്‍ ഇല്ലാതാക്കാനും പപ്പായ സഹായിക്കും.
പപ്പായ ഉപയോഗിക്കുന്ന വിധം
Advertisment
നന്നായി പഴുത്ത പപ്പായ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുക്കുക. ഈ പപ്പായ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്, അല്ലെങ്കില്‍ പാല്‍, തൈര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
തയ്യാറാക്കിയ മിശ്രിതം കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.