/sathyam/media/media_files/2025/09/17/fc726ccd-ed7e-4f3c-9c96-b41af621556b-2025-09-17-14-43-50.jpg)
മുഖം വെളുപ്പിക്കാനും തിളക്കം നല്‍കാനും മുള്‍ട്ടാണി മിട്ടി തേന്‍, നാരങ്ങാ നീര്, തക്കാളി നീര്, കറുവാപ്പട്ട എന്നിവയുമായി ചേര്‍ത്തോ ഉപയോഗിക്കാം. ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും സുഷിരങ്ങള്‍ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക, കാരണം ഇത് ചര്‍മ്മം വരണ്ടുപോകാന്‍ കാരണമാകും.
മുള്‍ട്ടാണി മിട്ടിയും തേനും
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എടുത്ത് അതില്‍ അല്പം തേന്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. കുഴമ്പ് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം.
മുള്‍ട്ടാണി മിട്ടി ഉപയോഗിച്ച ശേഷം ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഉപയോഗിക്കുമ്പോള്‍ നാരങ്ങാനീരും തക്കാളി നീരും ഒഴിവാക്കണം.