വെള്ളരിക്ക മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും, ചര്‍മ്മം മൃദലമാക്കാനും, മുഖക്കുരു, പാടുകള്‍ എന്നിവ അകറ്റാനും സഹായിക്കും.
ജലാംശം നിലനിര്‍ത്തുന്നു
വെള്ളരിക്കയില്‍ ജലാംശം കൂടുതലായതിനാല്‍ ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റി ഈര്‍പ്പം നിലനിര്‍ത്തുന്നു.
ചര്‍മ്മം മൃദുവാക്കുന്നു
പതിവായി വെള്ളരിക്ക മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവും മിനുസവുമുള്ളതാക്കുന്നു.
മുഖക്കുരു അകറ്റുന്നു
വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.
പാടുകള്‍ അകറ്റുന്നു
ചര്‍മ്മത്തിലെ പാടുകള്‍, കറുത്ത പാടുകള്‍ എന്നിവ അകറ്റാനും വെള്ളരിക്ക സഹായിക്കും.
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ കുറയ്ക്കുന്നു
വെള്ളരിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാന്‍ സഹായിക്കും.
എങ്ങനെ ഉപയോഗിക്കാം
വെള്ളരിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖക്കുരു ഉള്ളവര്‍ക്ക് വെള്ളരിക്ക നീരില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുക.