ഈ വിഷുവിന് തിളങ്ങാം: വിഷു മുടി സംരക്ഷണവും സ്റ്റൈലിങ്ങും എങ്ങനെ - ഹെയർ സ്റ്റൈലിസ്റ് വിശദീകരിക്കുന്നു

New Update
മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് കൊണ്ടുള്ള ഹെയർ പാക്ക്

ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമായ വിഷു നമ്മുടെ മനസ്സിനെ മാത്രമല്ല മുടി സംരക്ഷണവും സ്റ്റൈലിംഗ് ദിനചര്യകളും പുതുക്കാൻ പറ്റിയ സമയമാണ്. ഉത്സവ ആഘോഷങ്ങൾ, വസ്ത്രങ്ങൾ, ചൂടുള്ള കാലാവസ്ഥ എന്നീ സമയങ്ങളിൽ ആരോഗ്യമുള്ള മുടി ആവശ്യമാണ്. നിങ്ങളുടെ മുടി ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കാൻ ഈ പുതുവത്സരത്തിൽ തിളക്കം നൽകാൻ ഗോദ്‌റെജ് പ്രൊഫഷണലിലെ നാഷണൽ ടെക്‌നിക്കൽ ഹെഡ് ഷൈലേഷ് മൂല്യ നൽകുന്ന ചില മുടി സംരക്ഷണ, സ്റ്റൈലിങ് ടിപ്പുകൾ.

Advertisment

1. ജലാംശം പ്രധാനമാണ്

ചൂടുള്ള കാലാവസ്ഥ ആരംഭിക്കുന്നതോടെ മുടിയിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുകയും, വരണ്ടതാവുകയും ചെയ്യും. ആഘോഷ ദിവസങ്ങളിൽ ഒരു ദിവസം മുമ്പ് ഒരു ഡീപ് കണ്ടീഷനിംഗ് മാസ്ക് ഇട്ടാൽ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ സഹായിക്കും. നിങ്ങളുടെ തലമുടി ഇഴകളെ പോഷിപ്പിക്കുന്നതിന് വെളിച്ചെണ്ണ, അർഗൻ ഓയിൽ, അല്ലെങ്കിൽ ചെമ്പരത്തി സത്ത് പോലുള്ള ചേരുവകൾ ഉപയോഗിക്കുന്ന ഷാംപൂവിൽ ഉണ്ടെന്നുള്ളത് ഉറപ്പു വരുത്തുക.

2. ആരോഗ്യകരമായ വേരുകൾക്ക് മൃദുവായ ശുദ്ധീകരണം

വിയർപ്പും ഈർപ്പവും തലയോട്ടിയിൽ എണ്ണമയം ഉണ്ടാക്കും, അതുകൊണ്ടാണ് നേരിയതും സൾഫേറ്റ് രഹിതവുമായ ഷാംപൂ ഉപയോഗിക്കുന്നത് അത്യാവശ്യമാകുന്നത്. ആഘോഷങ്ങളുടെ തലേദിവസം രാത്രി മുടി കഴുകുന്നത് മുടിക്ക് ആശ്വാസം നൽകുകയും അടുത്ത ദിവസം സ്റ്റൈലിംഗ് എളുപ്പമാക്കുകയും ചെയ്യുന്നു.

3. ചൂടിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുക

ഈർപ്പം നിലനിർത്താനും സൂര്യതാപത്തിൽ നിന്ന് മുടി സംരക്ഷിക്കാനും സഹായിക്കുന്ന പ്രോ ബയോ ഹണി മോയിസ്ചർ സ്പ്രേ പോലുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, ഇത് വേനൽക്കാല സ്റ്റൈലിംഗിന് അനുയോജ്യമാക്കുന്നു.

വിഷുവിനുള്ള ഹെയർ സ്റ്റൈലിംഗ് ടിപ്പുകൾ

1. എലഗന്റ് ലുക്കിനുള്ള ക്ലാസിക് വേവ്സ്

 

സോഫ്റ്റ് വേവ്സ് പരമ്പരാഗത വിഷു വസ്ത്രത്തിന് അനുയോജ്യമാണ്. കുറഞ്ഞ ചൂടിൽ ഒരു കേളിംഗ് ഉപകരണങ്ങൾ  ഉപയോഗിക്കുക അല്ലെങ്കിൽ ചൂട് രഹിത ബദലിനായി രാത്രി മുഴുവൻ ബ്രെയ്ഡുകൾ തിരഞ്ഞെടുക്കുക. സ്വാഭാവികവും അനായാസവുമായ ഒരു ലുക്കിനായി നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് ചുരുളുകൾ അഴിക്കുക.

2.  സ്ലീക്ക് ബൺ

നിങ്ങളുടെ മുടി വൃത്തിയായി ഉറപ്പിച്ച് പുതിയ മുല്ലപ്പൂ അല്ലെങ്കിൽ റോസ് പൂക്കൾ കൊണ്ട് അലങ്കരിക്കുച്ച സ്ലീക് ബൺ നമ്മുടെ കേരളീയ വേഷത്തിനു ഏറ്റവും അനുയോജ്യമാണ്.

3. ബ്രെയ്ഡഡ് എലഗൻസ്

ചൂടുള്ള കാലാവസ്ഥയിൽ ബ്രെയ്ഡുകൾ സ്റ്റൈലിഷ് മാത്രമല്ല ഏറ്റവും യോജ്യവുമാണ്. ആഘോഷങ്ങളിലുടനീളം മുടിയുടെ ഭംഗി നിലനിർത്തുന്നതിനൊപ്പം ഒരു സൈഡ് ഫിഷ്‌ടെയിൽ ബ്രെയ്ഡ് അല്ലെങ്കിൽ ക്രൗൺ ബ്രെയ്ഡ് എന്നിവ മികച്ച ഹെയർ സ്റ്റൈലുകളാണ്. ആത്മവിശ്വാസത്തോടെയും ചാരുതയോടെയും നിങ്ങൾ പുതുവർഷത്തിലേക്ക് ചുവടുവെക്കുന്നുവെന്ന് ഉറപ്പാക്കാൻ മറക്കരുത്. എല്ലാവർക്കും വിഷു ആശംസകൾ!