ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.
പാവയ്ക്ക പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള പല കുടൽ അവസ്ഥകളെ ചികിത്സിക്കുകയും ചെയ്യുന്നു. പാവയ്ക്കയിൽ ആന്റിഓക്‌സിഡന്റും ആന്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട്. ഇത് രക്തത്തിൽ നിന്നും കരളിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാനും കരൾ രോഗങ്ങളെ സുഖപ്പെടുത്താനും സഹായിക്കുന്നു.
പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ എന്ന ഇൻസുലിൻ പോലുള്ള സംയുക്തം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. നാലാഴ്ച്ച പതിവായി പാവയ്ക്ക കഴിച്ച് കൊണ്ട് ടൈപ്പ് -2 പ്രമേഹമുള്ള രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി.
ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാവയ്ക്ക. ഇത് മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.