സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ഘടകം അകറ്റുമെന്ന് പഠനം. തലച്ചോറിലെ വെളുത്ത ദ്രവ്യത്തിന്റെ കുറവ് നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇതിന്റെ പരണിതഫലം തടയാൻ നിലവിൽ മരുന്നുകളൊന്നും ലഭ്യമല്ല.
എലികളില്‍ നടത്തിയ പുതിയ പഠനത്തില്‍ മുലപ്പാലിലെ ഒരു ഫാറ്റി മോളിക്ക്യൂള്‍ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് പുതിയ വെളുത്ത ദ്രവ്യം നിര്‍മ്മിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. മുലപ്പാലിലുള്ള ലിപിഡ് മോളിക്യൂള്‍ തലച്ചോറില്‍ പ്രവേശിച്ച് കോശങ്ങളുമായി ബന്ധിക്കും. ഇത് ഒലിഗോഡെന്‌ഡ്രോസൈറ്റ്‌സ് എന്ന ഒരുതരം കോശമായി മാറും.
ഒലിഗോഡെന്‌ഡ്രോസൈറ്റ്‌സ് നാഡീവ്യൂഹത്തില്‍ വെളുത്ത ദ്രവ്യത്തിന്റെ ഉത്പാദനം അനുവദിക്കുന്ന ഒരു കേന്ദ്രം പോലെയാണ് പ്രവര്‍ത്തിക്കുക. ഇത് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ചലനശേഷിയെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റും.
കുട്ടികളുടെ മസ്തിഷ്‌ക വികാസത്തില്‍ മുലപ്പാല്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. പക്ഷെ, മുലപ്പാലില്‍ പല തരത്തിലുള്ള കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ ഒരു ലിപിഡ് മോളിക്യൂള്‍ ആണ് വെളുത്ത ദ്രവ്യത്തിന്റെ ഉത്പാദനത്തെ സഹായിക്കുന്നത്. ഈ ലിപിഡ് മോളിക്യൂള്‍ ഏതാണെന്ന് കണ്ടെത്താനുള്ള തെറാപ്പികളാണ് ഇനി തുടങ്ങേണ്ടതെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറഞ്ഞു.