തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും എന്ത് ഭക്ഷണം നൽകുമെന്നതിനെ കുറിച്ച് പല രക്ഷിതാക്കൾക്ക് സംശയമുണ്ടായകും. ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷണം തന്നെയാകണം കുട്ടികൾക്ക നൽകേണ്ടത്.
കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്.
കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകാം...
തെെര്...
തൈരിൽ കാൽസ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഇലക്കറികൾ...
പച്ച നിറത്തിലുള്ള ഇലക്കറികളിൽ ഫോളേറ്റ്, ഫ്ലേവനോയ്ഡുകൾ, വിറ്റമിൻ ഇ, വിറ്റമിൻ കെ തുടങ്ങിയ തലച്ചോറിനെ സംരക്ഷിക്കുന്ന സംയുക്തങ്ങളുണ്ട്. കരോട്ടിനോയ്ഡ് ധാരാളം അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കും.
പയർ വർഗങ്ങൾ...
പയർ വർഗങ്ങളിലും ബീൻസിലും മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ മൂഡ് മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
ധാന്യങ്ങൾ...
മുഴുധാന്യങ്ങൾ ആയ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വൈറ്റമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമശക്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ∙
മുട്ട...
കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ടയിൽ ധാരാളം ഒമേഗ –3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികൾ, പഴവർഗങ്ങൾ ഉൾപ്പെടുത്തുക.
പാൽ...
കുട്ടികൾക്ക് പോഷകങ്ങൾ നൽകുന്ന പ്രധാന ഭക്ഷണമാണ് പാൽ. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, എന്നിവ പാലിൽ നിന്ന് ലഭിക്കുന്നു.
നെയ്യ്...
കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. മിക്ക കുട്ടികൾക്കും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകാൻ ശ്രമിക്കുക.