ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

രോഗം നേരിയ തോതിൽ ഉള്ളപ്പോൾ ഇത് കടുത്ത പനി, ശരീരവേദന, തലവേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. 

New Update
jiuhguyfdtrsarasrtdfyuh

 ഈഡിസ് കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്ക് പടരുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. രോഗം നേരിയ തോതിൽ ഉള്ളപ്പോൾ ഇത് കടുത്ത പനി, ശരീരവേദന, തലവേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തസ്രാവം, കുറഞ്ഞ രക്തസമ്മർദ്ദം, കുറഞ്ഞ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ, എന്നിവ ഗുരുതരമായ രോഗലക്ഷണങ്ങളാണ്.

Advertisment

ഡെങ്കിപ്പനി തടയാൻ കൃത്യമായ മാർഗമില്ലെങ്കിലും അനുയോജ്യമായ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ രോഗവാഹകരിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകും. കൊതുക് കടി തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കുന്നതും വരെ, രോഗത്തെ അകറ്റാനുള്ള പ്രധാന നടപടികൾ വിദഗ്ധർ നിർദ്ദേശിക്കുന്നു. 

രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെ ആണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

കൊതുക് പെരുകുന്ന സ്ഥലങ്ങൾ (ടയർ, പ്ലാസ്റ്റിക് കവറുകൾ, പൂച്ചട്ടികൾ, വളർത്തുമൃഗങ്ങളുടെ വെള്ളം പാത്രങ്ങൾ മുതലായവയിൽ കെട്ടിക്കിടക്കുന്ന വെള്ളം) വാതിലുകളും ജനലുകളും അടച്ച് സൂക്ഷിക്കുക വഴി കൊതുക് കടി ഒഴിവാക്കി ഡെങ്കിപ്പനി പിടിപെടുന്നത് തടയാൻ ഒരാൾക്ക് കഴിയും. 

സ്ഥിരമായ വ്യായാമം, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം എന്നിവയിലൂടെ ഒരാൾക്ക് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാം. അനാരോഗ്യകരമായ ഭക്ഷണക്രമം ഒഴിവാക്കുന്നതും ഡെങ്കിപ്പനി വരാതിരിക്കാൻ സഹായിക്കും. അതായത്, എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. 

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടണം. സ്വയം ചികിത്സകൾ ഒരിക്കലും രോഗം മാറാൻ സഹായിക്കില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്. പ്ലേറ്റ്‌ലെറ്റുകൾ താഴ്ന്ന് പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

dengue fever
Advertisment