ഭക്ഷണം കഴിക്കാതെ തന്നെ വായില്‍ ചില രുചികള്‍ വരുന്നത് എങ്ങനെയാണെന്ന് അറിയാം

നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്

New Update
jiuyftrsefzxgfvbjklml;,l';,k;lmklnbjk

ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരുന്നു. അത് ശുചിത്വമില്ലായ്മ മൂലം സംഭവിക്കുന്നതല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ഇതിന് പിന്നിലുണ്ട് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഉള്ളിയോ വെളുത്തുള്ളിയോ കഴിച്ച് കഴിഞ്ഞാല്‍ പലര്‍ക്കും വായില്‍ ദുര്‍ഗന്ധവും അസാധാരണമായ രുചിയും അനുഭവപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പല്ല് തേക്കുകയോ വൃത്തിയാക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ ഇതല്ലാതെ ഉണ്ടാവുന്ന ദുര്‍ഗന്ധത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം.

Advertisment

നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല എന്നതാണ് സത്യം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുന്നോട്ടുള്ള ജീവിതത്തിനും വളരെ അത്യാവശ്യമുള്ളതാണ്.

പലപ്പോഴും പനി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ വായില്‍ കയ്പ്പ് രസം തോന്നുന്നു. എന്നാല്‍ ചിലത് ദോഷകരമല്ലാത്തതും ചിലത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതും ആയിരിക്കും. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും തിരിച്ച് ഒഴുകുന്നതിന്റെ ഫലമായാണ് പലപ്പോഴും കയ്പ്പ് കൂടുന്നത്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കില്‍ മൂക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയും ഇത്തരം രുചിവ്യത്യാസത്തിന് കാരണമാകുന്നു. 

വായില്‍ പലപ്പോഴും പുളിച്ച രുചി ഉണ്ടാവുന്നതാണ്. ഇതിന് പിന്നിലെ കാരണം എന്നത് പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് മൂലമാണ്. വയറ്റില്‍ ആസിഡ് ഉണ്ടാവുന്നതാണ് പലപ്പോഴും പുളിച്ച രുചി വായില്‍ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് കൂടാതെ ശുചിത്വമില്ലായ്മയും ദന്തസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നിങ്ങളില്‍ ഇത്തരം രുചി അനുഭവപ്പെടുന്നതാണ്. പലപ്പോഴും ബാക്ടീരിയകള്‍ രുചി മുകുളങ്ങളെ ബാധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് കൂടാതെ, ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ചില സ്ത്രീകളില്‍ ഈ രുചി വ്യതിയാനത്തിലേക്ക് എത്തിക്കും.

ഉപ്പ് രുചിയും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. സാധാരണ അവസ്ഥയില്‍ ഉപ്പ് രുചി നിങ്ങളുടെ നാവിലെ രുചിമുകുളങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും ഏത് അവസ്ഥയിലും വായില്‍ ഉപ്പ് രസം അനുഭവപ്പെടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളില്‍ ആശങ്കാജനകമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഉമിനീര്‍ ഉത്പാദനം കുറയുന്നത് പലപ്പോഴും വായിലെ സോഡിയത്തിന്റെ അളവിനെ പ്രശ്‌നത്തിലാക്കുന്നു. ഇതിന് പ്രധാന കാരണം പലപ്പോഴും നിര്‍ജ്ജലീകരണമാണ്.

Different Tastes Mouth
Advertisment