/sathyam/media/media_files/2025/12/20/images-2025-12-20-13-07-24.jpg)
നിങ്ങള്‍ക്കു മാനസികസമ്മര്‍ദമുണ്ടോ.. അത്തരം അവസ്ഥകളില്‍ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ.. നെഗറ്റീവ് ചിന്തകളും ഉത്കണ്ഠകളും അലട്ടുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇമോഷണല്‍ ഈറ്റിങ് അഥവാ സ്‌ട്രെസ് ഈറ്റിങ് എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുകയും വിവിധയിനം ഭക്ഷണങ്ങളില്‍ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം പുതുതലമുറയില്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരക്കാരെ കാത്തിരിക്കുന്നതു വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ്. ഭക്ഷണം കഴിക്കല്‍ വര്‍ധിക്കുകയും വിവിധയിനം ഭക്ഷണത്തോടുള്ള ആഭിമുഖ്യം കൂടുകയും ചെയ്യും.
ഇത് വണ്ണം വയ്ക്കാനിടയാക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി അനുഭവപ്പെടാന്‍ മസ്തിഷ്‌കം നല്‍കുന്ന സിഗ്‌നല്‍, സമ്മര്‍ദം കൂടുമ്പോള്‍ തടസപ്പെടുകയും അതുമൂലം അളവില്‍ക്കൂടുതല്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുന്നുവെന്ന് മെഡിക്കല്‍ ഗവേഷകര്‍ പറയുന്നു.
മാനസികപ്രയാസങ്ങള്‍ നേരിടുന്ന സമയത്ത് ഭക്ഷണത്തെ കൂട്ടുപിടിച്ചുതുടങ്ങിയാല്‍ ശരീരഭാരം വര്‍ധിക്കുക മാത്രമല്ല, മാനസികാവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും.
സമ്മര്‍ദം കൂടുമ്പോള്‍ അഡ്രിനല്‍ ഗ്ലാന്‍ഡ് ഗ്ലൂക്കോകോര്‍ട്ടിസൈഡ്‌സ് എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും ഇത് വിശപ്പ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നു വിദഗ്ധര്‍ പറയുന്നു. ഇമോഷണല്‍ ഈറ്റിങ് വിഷാദരോഗത്തിലേക്കു തള്ളിവിടും.
നിങ്ങള്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കില്‍ ഉടനെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us