ഡല്‍ഹി; കൊറോണ വൈറസിന്റെ ഉപ വകഭേദമായ ജെഎന്‍.1 ന്റെ കേസ് ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്തതായി നഗര ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ജീനോം സീക്വന്‍സിംഗിനായി അധികാരികള്‍ ഒന്നിലധികം സാമ്പിളുകള്‍ അയച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തലസ്ഥാന നഗരിയില്‍ ജെഎന്‍.1 ന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജീനോം സീക്വന്‍സിംഗിനായി അയച്ച മൂന്ന് സാമ്പിളുകളില്‍ ഒന്ന് ജെഎന്‍.1 ഉം രണ്ടെണ്ണം ഒമിക്റോണും ആണെന്ന് ഭരദ്വാജ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ ഒമ്പത് പുതിയ കോവിഡ് -19 കേസുകള്‍ കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നഗരത്തില്‍ ഇപ്പോള്‍ 35 സജീവ കേസുകളുണ്ട്. കൊമോര്‍ബിഡിറ്റിയുള്ള ഒരാള്‍ ബുധനാഴ്ച മരിച്ചിരുന്നു. എന്നാല്‍ കോവിഡ് രോഗബാധ കാരണമല്ലെന്നാണ് പ്രാഥമിക വിവരം.
'ഇയാള്‍ ദില്ലിയില്‍ നിന്നുള്ള ആളല്ല, അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടയാളാണ്. അദ്ദേഹത്തിന് ഒന്നിലധികം രോഗങ്ങളുണ്ടായിരുന്നു, കോവിഡ് കണ്ടെത്തിയത് ആകസ്മികമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചു, റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.' - ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
ഇന്ന് രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 529 പേര്‍ക്കു കൂടി പുതിയതായി കോവിഡ് -19 ബാധ രേഖപ്പെടുത്തി, ഇപ്പോള്‍ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 4,093 ആണ്. 24 മണിക്കൂറിനുള്ളില്‍ മൂന്ന് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് രണ്ട്, ഗുജറാത്തില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ്-19 ന്റെ ഉപ വകഭേദമായ ജെഎന്‍.1-ന്റെ 40 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ പുതിയ വകഭേദം ബാധിച്ച രോഗികളുടെ ആകെ എണ്ണം 109 ആയി . ഗുജറാത്തില്‍ 36, കര്‍ണാടകയില്‍ 34, ഗോവയില്‍ 14, മഹാരാഷ്ട്രയില്‍ ഒമ്പത്, കേരളത്തില്‍ ആറ്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് നാല്, തെലങ്കാനയില്‍ നിന്ന് രണ്ട്, എന്നിങ്ങനെയാണ് റിപ്പോട്ട് ചെയ്ത കേസുകളെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിണ്ട്. രോഗബാധിതരില്‍ 92 ശതമാനവും വീട്ടിലെ ചികിത്സ തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, കോവിഡ്-19-നുള്ള പുതുക്കിയ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും (ഡഠ)െ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികള്‍ക്കായി ഏഴ് ദിവസത്തെ ഹോം ഐസൊലേഷന്‍, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികളില്‍ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.