രാവിലെ കഴിക്കുന്ന ഭക്ഷണം (breakfast) ആ ദിവസത്തെ മുഴുവന്‍ ജോലിക്ക് ആവശ്യമായ ഊര്‍ജ്ജം നമുക്ക് നല്‍കും. പ്രഭാതഭക്ഷണം ഒഴിവാക്കുകയോ രാവിലെ തെറ്റായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആസക്തി വര്‍ദ്ധിപ്പിക്കും. അതേസമയം, ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം വളരെനേരം വയര്‍ നിറയ്ക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ (lose weight) പനീര്‍ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇതില്‍ പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറക്കണമെങ്കില്‍ പനീര്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് രാവിലെ പ്രാതലില്‍ കഴിക്കാം. നിങ്ങള്‍ക്ക് പനീര്‍ സാന്‍ഡ്വിച്ചോ അല്ലെങ്കില്‍ റൊട്ടിക്കൊപ്പം പനീര്‍ ബുര്‍ജിയോ കഴിക്കാം. ഇതുകൂടാതെ, നിങ്ങള്‍ക്ക് രാവിലെ ഉപ്പും കുരുമുളകും ചേര്‍ത്ത് അസംസ്‌കൃത പനീറും കഴിക്കാം.
തടി കുറയ്ക്കാന്‍ ഓട്സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്‌സ് കഴിക്കുന്നതിലൂടെ വളരെനേരം വയര്‍ നിറഞ്ഞ് നില്‍ക്കുകയും ദഹനം ആരോഗ്യകരമാവുകയും ചെയ്യും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഓട്‌സ് തയാറാക്കാം. ഓടട്‌സില്‍ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കുന്നത് അതിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും.
ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു പ്രഭാതഭക്ഷണമാണ് ഇഡ്ഡലി-സാമ്പാര്‍. ഇത് കഴിക്കാന്‍ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. എളുപ്പം ദഹിക്കുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലി. ഇത് കഴിച്ചാല്‍ വളരെ നേരം വിശപ്പ് തോന്നില്ല. തടയുന്നു. തടി കുറക്കാന്‍ പ്രതിദിനം 30-35 ഗ്രാം നാരുകള്‍ കഴിക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കലോറി മാത്രമേ നിങ്ങള്‍ക്ക് നല്‍കൂ. പഞ്ചസാര കുറയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് കലോറി കുറക്കാന്‍ സാധിക്കും. മധുരത്തിനായി നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഈന്തപ്പഴം, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം. തിടുക്കത്തിലും ശ്രദ്ധയില്ലാതെയും ഭക്ഷണം കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.