/sathyam/media/media_files/2025/12/03/itching-2025-12-03-09-41-06.jpg)
മലയാളികള്‍ ധാരാളമായി ഉപയോഗിക്കുന്ന ആഹാരമാണ് പൊറോട്ട. നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ നാടന്‍തട്ടുകടകളില്‍ വരെ സുലഭമായി ലഭിക്കുന്ന വിഭവം. മൈദ പൊറോട്ട ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിക്കുന്നവര്‍ക്കു പോലും അറിയാം. എന്നാലും ആളുകള്‍ കഴിക്കുന്നു.
പൊറോട്ട മാത്രമല്ല, മൈദ ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ ഭക്ഷണവസ്തുക്കളും ആരോഗ്യത്തിനു ഗുണകരമല്ല.
മൈദ പൊറോട്ട മാത്രമാണ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ധാരണ തെറ്റാണ്. ഗോതമ്പു പൊറോട്ടയും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.
കുട്ടികളെ ഒരിക്കലും പൊറോട്ട കഴിപ്പിക്കരുതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പറയാറുണ്ട്.
ജീവന്‍ നഷ്ടമാകുന്ന വിധം മൈദയിലും ഗോതമ്പിലും അടങ്ങിയിട്ടുള്ളത് എന്താണ്? മൈദ അല്ലെങ്കില്‍ ഗോതമ്പ് ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണം ചിലരില്‍ ഗ്ലൂട്ടണ്‍ അലര്‍ജിയുണ്ടാക്കാം.
ഗ്ലൂട്ടണ്‍ ഒരു പ്രോട്ടീന്‍ ആണ്. ഗോതമ്പു പോലുള്ള ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് ഗ്ലൂട്ടണ്‍.
ഭക്ഷണപദാര്‍ഥങ്ങളില്‍ പ്രോട്ടീന്റെ അളവു കൂട്ടുന്നതിനായി ഗ്ലൂട്ടണ്‍ ചേര്‍ക്കാറുണ്ട്. പ്രോട്ടീന്‍ റിച്ച് എന്ന ലേബലില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഭക്ഷണവസ്തുക്കളിലെല്ലാം ഗ്ലൂട്ടണ്‍ ധാരാളമായി ചേര്‍ക്കുന്നുണ്ട്.
പ്രോട്ടീനായി ചേര്‍ക്കുന്ന ഗ്ലൂട്ടണ്‍ എല്ലാവരിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. ചിലരില്‍ ഇതു വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും.
ചില ആളുകളില്‍ മറ്റു പ്രോട്ടീനുകളെ അപേക്ഷിച്ച് ഗ്ലൂട്ടണ്‍ ദഹിക്കാതെ ഉദരത്തില്‍ കിടക്കും. ദഹനകാര്യങ്ങളില്‍ തടസം അനുഭവപ്പെടുന്നതോടെ അസുഖങ്ങള്‍ ആരംഭിക്കാം.
ഗ്യാസ്, വയറിളക്കം, വയറുവേദന, ചൊറിച്ചില്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം.
ദഹനപ്രക്രിയയില്‍ തുടര്‍ച്ചയായി തടസം നേരിടുന്നതോടെ ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിനു ലഭിക്കുകയില്ല.
ഈ അവസ്ഥയെ സീലിയാക് ഡിസീസ് എന്നു പറയും. ഒരു ദിവസംതന്നെ രണ്ടും മൂന്നും പ്രാവശ്യം വയറിളകുക.
അമിതമായി ക്ഷീണം തോന്നുക വയറില്‍ ഗ്യാസ് നിറയുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ പൊതുലക്ഷണങ്ങളാണ്.
രോഗലക്ഷണങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിദഗ്ധ ഡോക്ടറെ കണ്ടു ചികിത്സ തേടണം. അല്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം.
ഐസ്‌ക്രീമുകള്‍, മിഠായികള്‍, ടിന്നുകളില്‍ ലഭിക്കുന്ന മാംസങ്ങള്‍, പാസ്ത, തൈര് തുടങ്ങിയവയിലെല്ലാം ഗ്ലൂട്ടണ്‍ അടങ്ങിയിട്ടുണ്ട്.
അലര്‍ജിയും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ തീര്‍ച്ചയായും ഉപേക്ഷിക്കുക.
ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us