Advertisment

ഫ്രൂട്ട് ജ്യൂസ് ഹെൽത്തിയാണ്; എന്നാൽ ശരീരഭാരം കുറക്കില്ലെന്ന് പഠനങ്ങൾ

New Update
fruit-juice.jpg

ശരീരഭാരം കുറക്കാൻ ഡയറ്റുകൾ ഫോളോ ചെയ്യുന്നവരാണ് പലരും. ഇത്തരം ഡയറ്റുകളിൽ പൊതുവെ ഉൾപ്പെടുർത്തുന്ന ഒന്നാണ് പഴങ്ങളുടെ ജ്യൂസുകൾ. ഫ്രൂട്ട് ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങളും ലഭിക്കും. എന്നാൽ വണ്ണം കുറക്കാൻ തയ്യാറെടുക്കുന്നവർക്ക് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്ര​ഗുണം ചെയ്യില്ലെന്നാണ് പുതിയ പഠനം പറയുന്നത്. ദിവസേന ഫ്രൂട്ട് ജ്യൂസ് കുടിച്ചാൽ വണ്ണംവെക്കാനിടവരുത്തുമെന്നും പഠനത്തിലുണ്ട്.

Advertisment

എന്നും ഒരു ഗ്ലാസ്സ് വീതം 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷു​ഗർ ചേർക്കാത്ത ജ്യൂസാണ് 100% ഫ്രൂട്ട് ജ്യൂസ്. 42 വ്യത്യസ്ത പഠനങ്ങളെ ആസ്പദമാക്കിയാണ് ​ഗവേഷകർ അവലോകനം നടത്തിയത്. പതിനൊന്നു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബോഡി മാസ് ഇൻഡക്സിൽ വർധനവ് വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

ജ്യൂസ് പൂർണമായും ഒഴിവാക്കണമെന്നല്ല, വണ്ണം കുറക്കാനാഗ്രഹിക്കുന്നവർ ജ്യൂസിന്റെ അളവ് കുറക്കുന്നത് നന്നായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ജ്യൂസ് ആരോഗ്യകരമാണെങ്കിൽ പോലും എന്തുകൊണ്ടാണ് ഇവ വണ്ണംവെക്കാൻ കാരണമാകുന്നതെന്ന ചോദ്യത്തിനും ​ഗവേഷകർക്ക് ഉത്തരമുണ്ട്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാണ് ഒന്നാമത്തെ കാരണമായി പറയുന്നത്.

 അതുപോലെ തന്നെ പഴങ്ങളിലുള്ളതുപോലെ ഫൈബറിന്റെ അളവ് ജ്യൂസിലുണ്ടാകില്ല. അതുകൊണ്ട് വയറുനിരയില്ല. ഇത് കൂടുതൽ ജ്യൂസ് കുടിക്കുന്നതിനും കാരണമാകുന്നു. ഇതും വണ്ണം വെക്കുന്നതിനു കാരണമാകും. ഒന്നുമുതൽ മൂന്നുവരെ പ്രായക്കാർ 4 ഔൺസ് ജ്യൂസും നാലുമുതൽ ആറുവരെ പ്രായക്കാർ 6 ഔൺസ് ജ്യൂസും ഏഴുമുതൽ പതിനെട്ടുവരെ പ്രായക്കാർ എട്ട് ഔൺസുമാണ് കുടിക്കേണ്ടതെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശം.

Advertisment