Advertisment

മല്ലിയും ഏലയ്ക്കയും ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ലിവര്‍, കിഡ്‌നിയെ ശുദ്ധീകരിയ്ക്കുമോ ? കൂടുതൽ വിവരങ്ങൾ പരിശോധിക്കാം

New Update
kidny

ശരീരത്തിലെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് കിഡ്‌നിയും ലിവറും. ശരീരത്തിലെ അരിപ്പയെന്ന് പറയാം. ടോക്സിനുകളെ ശരീരത്തില്‍ നിന്ന് നീക്കുകയെന്ന പ്രധാനപ്പെട്ട ധര്‍മം നിര്‍വഹിയ്ക്കുന്നവയാണ് ഇവ. ഈ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായാല്‍ ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും. 

Advertisment

ഇവയുടെ പ്രവര്‍ത്തനം തകരാറാകാതിരിയ്ക്കാന്‍ ഈ രണ്ട് അവയവങ്ങളും ശു്ദ്ധീകരിയ്ക്കുകയെന്നതും പ്രധാനമാണ്. ഇതിന് പറഞ്ഞുകേള്‍ക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് മല്ലിയും ഏലയ്ക്കയും ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് നല്ലതാണെന്ന് യൂട്യൂബില്‍ പ്രചരിയ്ക്കുന്ന വീഡിയോ. കൂടുതൽ വിവരങ്ങൾ പരിശോധിക്കാം

മല്ലിയും ഏലയ്ക്കയും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവയ്ക്ക് ഡൈയൂററ്റിക് സ്വഭാവം ഉള്ളതുകൊണ്ടുതന്നെ മൂത്രവിസര്‍ജനം സുഗമമാക്കുകയും ചെയ്യുന്നു. ഇത് കിഡിനി, ലിവര്‍ ആരോഗ്യത്തിന് മികച്ചതാണ്. മല്ലിക്ക് ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ടോക്‌സിന്‍ നീക്കാനുള്ള കഴിവും ഉളളതിനാല്‍ ഇത് ടോക്‌സിനുകളെ നീക്കുന്നു. എലയ്ക്കക്ക് ദഹനം മെച്ചപ്പെടുത്താനും ഡൈയൂററ്റിക് ഗുണവുമുണ്ട്.

എന്നാല്‍ ഇവയിട്ട് തിളപ്പിച്ച വെളളം ആഴ്ചയില്‍ മൂന്നു ദിവസം കുടിയ്ക്കുന്നത് കൊണ്ട് ലിവര്‍, കിഡ്‌നി ശുദ്ധീകരണം നടക്കുമെന്ന ധാരണ പൂര്‍ണമായും ശരിയല്ല. കിഡ്‌നി, ലിവര്‍ എന്നിവയ്ക്ക് സ്വയം ശുദ്ധീകരിയ്ക്കാന്‍ സാധിയ്ക്കും. ഇവയുടെ ഉപാപചയ പ്രക്രിയ കൊണ്ടാണ് ഇത് നടക്കുന്നത്.

ഇത്തരം ഹെര്‍ബല്‍ പാനീയങ്ങള്‍ കുടിയ്ക്കുന്നത് ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഗുണകരം തന്നെയാണ്. എന്നാല്‍ ഇവയൊരിയ്ക്കലും കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് സഹായിക്കുന്ന ആരോഗ്യകരമായ ഡയറ്റിനും ജീവിതശൈലിയ്ക്കും പകരം വയ്ക്കാന്‍ സാധിയ്ക്കുന്നവയല്ല.

Advertisment