കോവയ്ക്കയെ അവഗണിക്കരുത്, കാരണമിതാണ്..

ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും  കോവയ്ക്ക സഹായിക്കും. കിഡ്‌നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും കോവയ്ക്ക  ഉപയോഗിക്കാം

New Update
kjhkgfhcxfdxfdchgbjnbjkbjhv

മലയാളികളുടെ അടുക്കളയില്‍ സുലഭമായുളള പച്ചക്കറിയാണ് കോവയ്ക്ക (ivy gourd). പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നുമാണ് കോവയ്ക്ക. ഇതുപയോഗിച്ച് ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. തോരന്‍, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാര്‍, പച്ചടി എന്നിവ അതില്‍ ചിലത് മാത്രമാണ്.

Advertisment

വേവിക്കാതെ പച്ചയായി തന്നെയും കോവയ്ക്ക കഴിയ്ക്കാം. ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാല്‍ തന്നെ വീട്ടമ്മമാരുടെയും കര്‍ഷകരുടെയും ഇഷ്ട പച്ചക്കറിയാണ് കോവയ്ക്ക. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നഗരങ്ങളില്‍ താമസിക്കുന്നവരും ഇന്ന് കോവല്‍കൃഷി ചെയ്യുന്നുണ്ട്.

ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു.  കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും  കോവയ്ക്ക സഹായിക്കും. കിഡ്‌നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും കോവയ്ക്ക  ഉപയോഗിക്കാം. 

ivy gourd
Advertisment