/sathyam/media/media_files/wdDw1SFwmALNxTEmIbz9.jpg)
എത്ര ശ്രദ്ധിച്ചാലും അശ്രദ്ധ കൊണ്ടുമൊക്കെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞുങ്ങള്‍ക്ക് അപകടമുണ്ടാകാറുണ്ട്. മൂക്ക് അടഞ്ഞിരുന്നാലോ, വിശപ്പ് കൊണ്ട് വളരെ വേഗത്തില്‍ പാല്‍ കുടിച്ചാലോ മുല്‍പ്പാല്‍ കയറി ശ്വാസം മുട്ടിയേക്കാം.
മുലയൂട്ടലിനു ശേഷം ഗ്യാസ് ന്നായി തട്ടിക്കളഞ്ഞില്ലെങ്കില്‍ തെറ്റി വന്ന പാല്‍ ശ്വാസംമുട്ടാനും പാല്‍ വിഴുങ്ങാനും കാരണമാകും. കുട്ടി അസ്വസ്ഥതമാകുമെന്ന് അമ്മയ്ക്ക് തോന്നിയാല്‍ ഉടന്‍ കുഞ്ഞിനെ നെഞ്ചില്‍നിന്ന് നീക്കണം. ശ്വാസം മുട്ടുമ്പോള്‍ കുഞ്ഞ് ശബ്ദമുണ്ടാക്കിയാല്‍ കുഞ്ഞുങ്ങള്‍ സ്വയം അതില്‍നിന്ന് മുക്തമാകും.
എന്നാല്‍, കുഞ്ഞ് ശബ്ദമുണ്ടാക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിനെ തലകീഴായി നെഞ്ചിനേക്കാള്‍ താഴ്ത്തി പിടിക്കണം. കുഞ്ഞ് കരായനോ, ശ്വസിക്കാനോ തുടങ്ങുന്നതു വരെ നെഞ്ചിന്റെ പുറകില്‍ ബലമായി ആവര്‍ത്തിച്ച് തട്ടി കൊടുക്കണം. കുട്ടി തനിയെ സുഖം പ്രാപിച്ചാലും ന്യുമോണിയ പോലെയുള്ള അസുഖങ്ങളുണ്ടോന്ന് പരിശോധിക്കണം.