എത്ര വൃത്തിയാക്കിയാലും സിങ്ക് വൃത്തിയാകണമെന്നില്ല. സിങ.ക് വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍ നോക്കിയാലോ....
ആദ്യം സിങ്കിന് മേല്‍ ബേക്കിംഗ് സോഡ വിതറുക. ബേക്കിംഗ് സോഡയ്ക്ക് മുകളില്‍ വിനാഗിരി ഒഴിക്കുക. അപ്പോള്‍ മിശ്രിതം പതഞ്ഞ് പൊങ്ങും. അതിന് ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് സിങ്ക് ഉരച്ച് കഴുകുക.
ഒരു നാരങ്ങ രണ്ടായി മുറിച്ച് ഉപ്പില്‍ മുക്കി വയ്ക്കുക. സിങ്കിന്റെ പ്രതലത്തില്‍ സ്‌ക്രബ്ബറായി ഇത് ഉപയോഗിക്കുക.
ഒരു സ്‌പ്രേ കുപ്പിയില്‍ ചൂടുവെള്ളത്തില്‍ ഡിഷ് സോപ്പ് കലര്‍ത്തുക. എണ്ണമയമുള്ള ഭാഗങ്ങള്‍ നോക്കി സിങ്കിന് മുകളില്‍ നന്നായി സ്‌പ്രേ ചെയ്യുക. ഒരു തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിച്ച് തുടയ്ക്കുക.
അടഞ്ഞുപോയ ഓവുചാലുകള്‍ തുറക്കാനായി വെള്ളം തിളപ്പിച്ച് സാവധാനം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇത് ഗ്രീസ് അടിഞ്ഞുകൂടുന്നത് ലയിപ്പിക്കാനും പൈപ്പിലെ തടസങ്ങള്‍ നീക്കാനും സഹായിക്കും.