കാറിലോ മറ്റ് വാഹനങ്ങളിലോ യാത്ര പോകുമ്പോൾ ഒരിക്കലും ശോക ​ഗാനങ്ങൾ വെയ്ക്കരുത്!  കാരണം മോഷൻ സിക്ക്നെസിനെ കൂടുതൽ ബാധിക്കും

സന്തോഷകരമായ സംഗീതവും സൗമ്യവും മൃദുവായതുമായ സംഗീതവും ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുന്നു

New Update
CAR

ദീർഘദൂര യാത്രകളില്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മോഷന്‍ സിക്ക്‌നെസ്. അടച്ചിട്ട എസി കാറിനുള്ളിലെ മണം  തലകറക്കം, ഛര്‍ദ്ദി, ക്ഷീണം, തലവേദന തുടങ്ങി പലതരം അസ്വസ്ഥതകളിലേക്ക് നയിക്കും.  ഇതിനെല്ലാം പുറമെ കാറിലെ സംഗീതവും  മോഷന്‍ സിക്ക്‌നെസിനെ സ്വാധീനിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2025 സെപ്റ്റംബര്‍ 3-ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഇത് സ്ഥിരീകരിച്ചു. സംഗീതത്തിന്‍റെ മൂഡ് അനുസരിച്ച് നിങ്ങളുടെ മോഷന്‍ സിക്ക്‌നെസിന്റെ ലക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ വരും!

എങ്ങനെയുള്ള സംഗീതം തിരഞ്ഞെടുക്കണം ?

Advertisment


ദുഃഖകരമായ സംഗീതം മോഷന്‍ സിക്കനെസിനെ കൂടുതല്‍ വഷളാക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം സന്തോഷകരമായ സംഗീതവും സൗമ്യവും മൃദുവായതുമായ സംഗീതവും ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുന്നു.ഗവേഷകരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മൃദുവായ ഈണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മോഷന്‍ സിക്ക്‌നെസ് 56.7 ശതമാനവും സന്തോഷകരമായ സംഗീതം ഉപയോഗിക്കുമ്പോള്‍ 57.3 ശതമാനം കുറയും.  

തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സംഗീതത്തിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. തലച്ചോറിന്റെ ആന്‍സിപിറ്റല്‍ ലോബ് അസുഖം വരുമ്പോള്‍ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെ തിരികെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് എത്തിക്കാന്‍ സന്തോഷമുണ്ടാക്കുന്ന ഗാനങ്ങള്‍ക്ക് സാധിക്കുന്നു.

music CAR
Advertisment