എന്താണ് എച്ച്3എന്‍2 വൈറസ്? ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും അറിഞ്ഞിരിക്കാം

രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ശ്വസന തുള്ളികൾ വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും

New Update
covid cases 345 news

എന്താണ് എച്ച്3എന്‍2 വൈറസ്? ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും അറിഞ്ഞിരിക്കാം

Advertisment

ഡൽഹിയിൽ ഇൻഫ്ലുവൻസ എ വൈറസായ എച്ച്3എൻ2 ഇൻഫ്ലുവൻസ പടർന്ന് പിടിക്കുകയാണ്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ഇൻഫ്ലുവൻസ വൈറസാണ് എച്ച്3എൻ2. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ശ്വസന തുള്ളികൾ വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും.

രോഗബാധിതനായ ഒരാളുമായി അടുത്തിടപഴകുന്നതും മലിനമായ പ്രതലങ്ങളുമായി സമ്പർക്കം പുലർത്തുന്നതും രോ​ഗസാധ്യത കൂട്ടുന്നു. ഈ വൈറസിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യസമയത്ത് എങ്ങനെ സുഖം പ്രാപിക്കാമെന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ആശുപത്രികൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിന്റെ ലക്ഷണങ്ങൾ

കഠിനമായ പനി

സ്ഥിരമായ ചുമ

തൊണ്ട വേ​ദന

ശരീരവേദനയും പേശിവേദനയും

അമിത ക്ഷീണവും ബലഹീനതയും

തലവേദന

മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

വൈറസ് ബാധയേറ്റ് 1-4 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്ക വ്യക്തികൾക്കും സങ്കീർണതകളില്ലാതെ സുഖം പ്രാപിക്കാൻ കഴിയുമെങ്കിലും ഇൻഫ്ലുവൻസ ചിലപ്പോൾ ന്യുമോണിയ പോലുള്ള കൂടുതൽ ഗുരുതരമായ രോഗമായി (പ്രായമായവരിലും, കുട്ടികളിലും, ഗർഭിണികളിലും) വികസിച്ചേക്കാം.

പ്രതിരോധമാർ​ഗങ്ങൾ

എല്ലാ വർഷവും ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കുക.

കെെകൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകുക.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ട് അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് വായ മൂടുക.

തിരിക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക.

പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

fever virus
Advertisment