കണ്ണില്‍ കരടുപോയാല്‍ കൈകൊണ്ടോ തുണി ഉപയോഗിച്ചോ ഒക്കെ അവ പുറത്തേക്കെടുക്കാന്‍ നോക്കുകയും തിരുമ്മുകയുമൊക്കെ ചെയ്യുന്നവരുണ്ട്. ഒരിക്കലും ഇതുപോലെ ചെയ്യരുത്.
നന്നായി ഇമവെട്ടുക. അപ്പോള്‍ കണ്ണിലെ നനവ് കൂടി പൊടി സ്വാഭാവികമായി നീങ്ങും. എന്നിട്ടും കരട് തങ്ങിനില്‍ക്കുകയാണെങ്കില്‍ വേഗം നേത്രരോഗ വിദഗ്ധനെ കാണണം.
ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ കണ്ണില്‍ ചെറിയ പ്രാണികള്‍ വീഴാറുണ്ട്. ഉടന്‍ കണ്ണിന് എരിച്ചിലും മറ്റുമുണ്ടാകാം. പ്രാണി വീണ കണ്ണ് പരിശോധിക്കുക. കണ്‍പോളയുടെ താഴെയോ മറ്റോ പ്രാണി പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ നല്ലവണ്ണം ഇമവെട്ടുക.
അപ്പോള്‍ പ്രാണി നീങ്ങിയേക്കാം. തുടര്‍ന്ന് വെള്ളമൊഴിച്ച് കണ്ണ് കഴുകുക.
ശ്രദ്ധിക്കാം..
കണ്ണില്‍ പൊടിവീണാലോ മുറിവേറ്റാലോ മുലപ്പാല്‍, മറ്റ് പച്ചമരുന്നുകള്‍ എന്നിവ ഒഴിക്കരുത്.
കണ്ണ് തിരുമ്മരുത്. തിരുമ്മിയാല്‍ കൃഷ്ണമണിക്കും കണ്ണിന്റെ പ്രതലത്തിനും പോറലേല്‍ക്കാനിടയുണ്ട്.
തുണിയോ ബഡ്‌സോ മറ്റോ ഉപയോഗിച്ച് കരടുനീക്കാന്‍ ശ്രമിക്കരുത്.
കണ്ണില്‍ മുറിവേറ്റാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ പുരട്ടരുത്.