ഉറക്കമില്ലായ്മയോ? സൂക്ഷിക്കുക, ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

New Update
വൃക്കകള്‍ തകരാറിലാണോ? ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക....

ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു.
ഉറക്കമില്ലായ്മ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.  അവ എന്തെല്ലാമാണെന്ന് നോക്കാം 

കൊളസ്‌ട്രോള്‍

Advertisment

ആറു മണിക്കൂറില്‍താഴെ മാത്രം ഉറങ്ങുന്നവര്‍ക്ക് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അധികാരിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഉറക്കമില്ലായ്മ ശരീരത്തില്‍ കൊളസ്‌ട്രോള്‍ സാധ്യത കൂട്ടുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം

ഉറക്കമില്ലായ്മ അല്ലെങ്കില്‍ രാത്രി താമസിച്ചുള്ള ഉറക്കം രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ഇത് ഹൃദയരോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. നിങ്ങള്‍ ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ശരീരം യാന്ത്രികമായി പ്രവര്‍ത്തിക്കും. രാത്രി ദീര്‍ഘനേരം ഉണര്‍ന്നിരിക്കുമ്പോള്‍ രക്തസമ്മര്‍ദവും കൂടുന്നു. ഇത് പക്ഷാഘാതത്തിനുള്ള അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്.

അമിതാഹാരം

രാത്രിയില്‍ ഉറങ്ങാതിരിക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ വിശപ്പും അധികരിക്കും. നിങ്ങള്‍ എത്രനേരം ഉണര്‍ന്നിരിക്കുന്നുവോ അത്രയുംകൂടുതല്‍ ഊര്‍ജം ശരീരം കത്തിക്കും. ഇത് അനാരോഗ്യഭക്ഷണരീതിക്കു കാരണമാകും.

അമിതഭാരം

നിങ്ങള്‍ സ്ഥിരമായി രാത്രി കൂടുതല്‍നേരം ഉണര്‍ന്നിരിക്കുന്നുണ്ടെങ്കില്‍ അത്രയുമധികം ആഹാരം അകത്താക്കുന്നുമുണ്ടാകും. ഇത് ശരീരഭാരം കൂടുന്നതിനു കാരണമാകുകയും ഒബീസിറ്റിയിലേക്കു നയിക്കുകയും ചെയ്യും.

ടൈപ്പ് 2 പ്രമേഹം

ശരീരത്തിലെ ഷുഗര്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നല്ല ഉറക്കവും സമയത്തിനുള്ള ഉറക്കവും അനിവാര്യമാണ്. ഉറങ്ങാന്‍ താമസിക്കുന്നത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ഇത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

Advertisment