Advertisment

വെളിച്ചെണ്ണയില്‍ മായമുണ്ടോ ? മായം കണ്ടെത്താന്‍ ഇതാ ഒരു വഴി

New Update
OIL COCANET.jpg

മലയാളികൾ ആഹാരം പാകം ചെയ്യാൻ സാധാരണയായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.  എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന ചില വെളിച്ചെണ്ണയിൽ മായം ചേർക്കുന്നുണ്ട്. എങ്കിൽ  വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്ന് നമുക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണെന്നല്ലേ ? പറഞ്ഞുതരാം, രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വരും. 

അട്ടുത്ത വഴി, വെളിച്ചെണ്ണ കുപ്പിയോടു കൂടെ ഫ്രിഡ്ജില്‍ രണ്ട് മണിക്കൂര്‍ സൂക്ഷിക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. കൂടാതെ വെളിച്ചെണ്ണ കുപ്പിയോടുകൂടെ ഫ്രിഡ്ജില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ 2 മണിക്കൂര്‍ വയ്ക്കുകയാണെങ്കില്‍ മായം കലരാത്ത വെളിച്ചെണ്ണ വെളുത്ത നിറത്തോടുകൂടി മുഴുവന്‍ ഉറഞ്ഞതായി കാണാന്‍ സാധിക്കും.

Advertisment