Advertisment

കണ്ണൂരിന് ആശ്വാസം; നിപ ഭീതിയൊഴിഞ്ഞു

മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്.

New Update
nipah virus 1

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും സാമ്പിളുകൾ നെഗറ്റിവ് ആയതാണ് ആശങ്ക അകറ്റിയത്.

Advertisment

മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്. ഇവിടെ പ്രത്യേക മെഡിക്കൽ സംഘമാണ് രോഗികളെ പരിചരിക്കുന്നത്. കോവിഡ് കാലത്തേതിന് സമാനമായ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.

Advertisment