കിടക്കവിരി മാറ്റാത്തതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്

നോക്കുമ്പോൾ മുഷിഞ്ഞതായി തോന്നില്ലെങ്കിലും വിയർപ്പ്, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവ ബെഡ്ഷീറ്റിൽ അടിഞ്ഞിട്ടുണ്ടാകും. ഇത് മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി പല ചർമ്മപ്രശ്‌നങ്ങൾക്കും കാരണമാകും

New Update
serchjjok;l['l;mnlkjbvghcfgvbhjk

ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുന്നത്. തിരക്കുകൾക്കിടയിൽ ഇത് മറന്നാൽ ചർമ്മരോഗങ്ങൾ വരിയായി ശല്യപ്പെടുത്തിത്തുടങ്ങും. നോക്കുമ്പോൾ മുഷിഞ്ഞതായി തോന്നില്ലെങ്കിലും വിയർപ്പ്, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവ ബെഡ്ഷീറ്റിൽ അടിഞ്ഞിട്ടുണ്ടാകും. ഇത് മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി പല ചർമ്മപ്രശ്‌നങ്ങൾക്കും കാരണമാകും.

Advertisment

വൃത്തിഹീനമായ ബെഡ്ഷീറ്റുകൾ ബാക്റ്റീരിയ വളരാൻ ഇടയാക്കുകയും മുഖത്ത് എണ്ണമയം കൂടാൻ കാരണമാകുകയും ചെയ്യും. ഇത് മുഖക്കുരുവിന് വഴിയൊരുക്കും. രാത്രി മുഴുവൻ കിടക്കവിരിയിലെ അഴുക്കുമായി ചർമ്മം സമ്പർക്കം പുലർത്തുമ്പോൾ വീക്കം കൂടുകയും നിലവിലുള്ള ചർമ്മപ്രശ്‌നങ്ങൾ വർദ്ധിക്കുകയും ചെയ്യും. 

ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഫംഗസ് വളരുന്നത്. വൃത്തിഹീനമായ ബെഡ്ഷീറ്റുകൾ അവർക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമായി മാറും. റിംഗ് വോം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന അണുബാധയാണ്. ഇത് ചർമ്മത്തെ ബാധിച്ചാൽ വൃത്താകൃതിയിൽ തിണർപ്പുണ്ടാകുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. 

ചർമ്മത്തിന്റെ പുറംതൊലിയ ബാധിക്കുന്ന ഒരു അണുബാധയാണിത്. സ്‌ട്രെപ്‌റ്റോകോക്കസ് പോലുള്ള ഹാനീകരമായ ബാക്ടീരിയകൾ ചർമ്മത്തിലെ മുറിവുകളിലൂടെ അകത്തുകടക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് ഇംപെറ്റിഗോ. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. 

വ്യാപകമായി കണ്ടുവരുന്ന മറ്റൊരു ഫംഗൽ അണുബാധയാണ് അത്‌ലറ്റ്‌സ് ഫുട്ട്. വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളിൽ വളരുന്ന ഫംഗസ് മൂലം ഇത് ബാധിക്കാം. ഉറങ്ങുമ്പോൾ കാൽപാദങ്ങൾ കിടക്കവിരിയുമായി സമ്പർക്കം പുലർത്താറുണ്ട്. ഫംഗസ് അവയ്ക്ക് അനുകൂലമായ സാഹചര്യം കണ്ടെത്തിയാൽ കാലുകൾ ചുവന്ന നിറത്തിലാക്കുകയും ചൊറിച്ചിൽ അണുഭവപ്പെടുകയും ചെയ്യും.

bedsheets infections
Advertisment