ജനീവ : സ്ത്രീകളിൽ ഇരുപതിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം കണ്ടെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ വിശകലനം വെളിപ്പെടുത്തുന്നു . നിലവിലെ രോഗനിർണയ നിരക്ക് തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്രതിവർഷം 3.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 സ്തനാർബുദ സംബന്ധമായ മരണങ്ങളും ഉണ്ടാകും.
ഈ വളർച്ച താഴ്ന്ന മാനവ വികസന സൂചിക ഉള്ള രാജ്യങ്ങളെ വളരെയധികം ബാധിക്കും. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകൾ, അഞ്ച് ഭൂഖണ്ഡങ്ങളിലെ കാൻസർ സംഭവങ്ങളിൽ നിന്നുള്ള ഡാറ്റയും മരണനിരക്ക് ഡാറ്റാബേസും ഇതിൽ ഉൾപ്പെടുന്നു.
"ലോകമെമ്പാടും ഓരോ മിനിറ്റിലും നാല് സ്ത്രീകൾക്ക് സ്തനാർബുദം കണ്ടെത്തുന്നു, ഒരു സ്ത്രീ ഈ രോഗം മൂലം മരിക്കുന്നു, ഈ സ്ഥിതിവിവരക്കണക്കുകൾ വഷളായിക്കൊണ്ടിരിക്കുകയാണ്," റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളായ ഐഎആർസി ശാസ്ത്രജ്ഞ ഡോ. ജോവാൻ കിം പറഞ്ഞു.