Advertisment

പ്രമേഹമുള്ളവര്‍ ഉഴുന്ന് ഭക്ഷണം പതിവാക്കണം; കാരണം ഇതാണ്

New Update
uzhunnu.jpg

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

Advertisment

 ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രമേഹം . അതുകൊണ്ടുതന്നെ ഒരു പ്രമേഹരോഗി ഭക്ഷണത്തിൽ ശ്രദ്ധാലുവായിരിക്കണം 

 പ്രമേഹരോഗികള്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണപദാര്‍ത്ഥമാണ് ഉഴുന്ന് പരിപ്പ്. അതും കറുത്ത നിറത്തിലുള്ളതാണ് ഏറ്റവും ഉത്തമം.  ഉഴുന്ന് പരിപ്പില്‍ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കാനും ദീര്‍ഘസമയത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. ഇതോടെ പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്ന അനാരോഗ്യകരമായ ശീലത്തില്‍ നിന്ന് മാറുന്നു. 

ഇതിന് പുറമെ ഉഴുന്നിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍ പോലുള്ള ധാതുക്കളെല്ലാം തന്നെ ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമാണ്. ഗ്ലൈസമിക് സൂചിക (മധുരത്തിന്‍റെ അളവ്) വളരെ കുറവാണ് എന്നതും ഉഴുന്ന് പരിപ്പിനെ പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. രക്തത്തില്‍ പെട്ടെന്ന് ഷുഗര്‍ കൂട്ടാൻ ഇത് ഒരിക്കലും ഇടയാക്കില്ല. 

ഉഴുന്ന് മാത്രമല്ല മിക്ക പരിപ്പ്- പയര്‍ വര്‍ഗങ്ങളും പ്രമേഹരോഗികള്‍ക്ക് നല്ലതുതന്നെയാണ്. കടല, പരിപ്പ്, ചെറുപയര്‍, വൻപയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് സധൈര്യം കഴിക്കാവുന്നതാണ്.

Advertisment