സെക്‌സ് പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും; ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും സെക്‌സിലേര്‍പ്പെട്ടാല്‍ പത്തുവര്‍ഷം പ്രായക്കുറവ് തോന്നിക്കുമത്രെ..!

എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും.

New Update
prostate_cancer

സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കില്‍ പ്രായക്കുറവു തോന്നിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയില്‍ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും സെക്‌സിലേര്‍പ്പെട്ടാല്‍ പത്തു വര്‍ഷം പ്രായക്കുറവ് തോന്നിക്കുമത്രെ..!

Advertisment

സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും.

എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.

രതിവേളയില്‍ സ്ത്രീ, പുരുഷ ശരീരങ്ങളില്‍നിന്ന് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതു പ്രകൃതിദത്ത വേദന സംഹാരിയാണ്. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില്‍ സ്വപ്നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്.

പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്‌സ്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും 15 മിനിറ്റു നേരം സെക്‌സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യമാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisment