യോനീസങ്കോചത്തെ മറികടക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

പല സ്ത്രീകള്‍ക്കും വിവാഹശേഷം ലൈംഗികബന്ധം സാധ്യമാക്കാത്ത അവസ്ഥയാണിത്. സെക്‌സിന് ശ്രമിയ്ക്കുമ്പോള്‍ വജൈനയുടെ പേശികള്‍ സങ്കോചിക്കുകയും ലൈംഗികബന്ധം സാധ്യമാകാതെ വരികയും ചെയ്യുന്ന അവസ്ഥയാണിത്

New Update
zers54rt[pl][;lpkoihyftyfyuhijp

സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കുന്ന ഒന്ന് തന്നെയെന്ന് യോനീസങ്കോചം (vaginal contraction) എന്ന് പറയാം. ഇതിന് അടിസ്ഥാനമായിട്ടുള്ള കാരണം ഭയം തന്നെയാണ്. പല സ്ത്രീകള്‍ക്കും വിവാഹശേഷം ലൈംഗികബന്ധം സാധ്യമാക്കാത്ത അവസ്ഥയാണിത്. സെക്‌സിന് (sex) ശ്രമിയ്ക്കുമ്പോള്‍ വജൈനയുടെ പേശികള്‍ സങ്കോചിക്കുകയും ലൈംഗികബന്ധം സാധ്യമാകാതെ വരികയും ചെയ്യുന്ന അവസ്ഥയാണിത്.

Advertisment

ലൈംഗികബന്ധം ഏറെ വേദനിപ്പിയ്ക്കുമെന്നും ബ്ലീഡിംഗുണ്ടാകുമെന്നുമെല്ലാമുള്ള പല ചിന്തകളും ഇതിന് കാരണമാകുന്നു. പ്രസവത്തിനോട് ചില സ്ത്രീകള്‍ക്കുള്ള ഭയം പോലെ തന്നെയാണിത്. ഇത്തരം അവസ്ഥയുണ്ടാകുമ്പോള്‍ പുരുഷനെ ഉള്‍ക്കൊള്ളാതെ തന്നെ വജൈനല്‍ ഭാഗം സങ്കോചിച്ച് പോകുന്നു. മസിലുകള്‍ വല്ലാതെ ടൈറ്റാകുന്നതിലൂടെ പുരുഷ അവയവത്തിന് യോനിയില്‍ പ്രവേശിയ്ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു.

ഇതിന് മെഡിക്കല്‍ ചികിത്സ വേണമെങ്കിലും ഇത് സൈക്കോളജിക്കല്‍ ചികിത്സയാണ് വേണ്ടത്. കാരണം ഇതിന് കാരണമാകുന്നത് ബ്രെയിനില്‍ നിന്നുണ്ടാകുന്ന തരംഗങ്ങളാണ്. ഇതിന് കാരണമാകുന്നതോ മാനസികമായ ഭയവും. ഇതിനാല്‍ സൈക്കോളജിക്കല്‍ ചികിത്സയിലൂടെ ഭയം മാറ്റിയെടുക്കുകയാണ് വേണ്ടത്. ഇതിനൊപ്പം ചെയ്യാവുന്ന ചികിത്സകളുമുണ്ട്. ഇതിന് പങ്കാളിയുടെ സാന്നിധ്യവും പ്രധാനമാണ്. ഡയലേറ്റര്‍ പോലുള്ള ഉപാധികള്‍ ഇവിടെ ഉപയോഗിയ്ക്കുകയും ചെയ്യുന്നു.

ഇത് പല ഗ്രേഡിലുമുണ്ട്. ഗ്രേഡ് വണ്‍ ഇതേ രീതിയില്‍ ചികിത്സ തേടിയാല്‍ മാറാവുന്നതേയുള്ളൂ. എന്നാല്‍ ഗ്രേഡ് 4, 5 വരെയുണ്ടാകുന്നു. കാരണം ഇവരില്‍ ഒരു തവണ സെക്‌സ് സാധ്യമായാല്‍ തന്നെയും പിന്നീട് ഇതിന് വീണ്ടും ഭയമുണ്ടാകുന്നു. പലപ്പോഴും ചെറുപ്പത്തിലുണ്ടാകുന്ന ലൈംഗികപരമായ മോശം അനുഭവങ്ങളും വായിച്ച് മനസിലാക്കി വച്ചിരിയ്ക്കുകയും സിനിമകളിലും മറ്റും കണ്ടു തെറ്റിദ്ധരിച്ചു വച്ചിരിയ്ക്കുന്നതുമായ പല കാരണങ്ങളും ഇത്തരം യോനീസങ്കോചത്തിന് കാരണമാകുന്നു.

ചിലരില്‍ ഇത് അല്‍പം കഴിയുമ്പോള്‍ ശരിയാകും. എന്നാല്‍ പലരിലും ഇത് സമയമെടുക്കും. പലപ്പോഴും ചികിത്സയും വേണ്ടി വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സമയക്രമമായി ചികിത്സ തേടാതിരുന്നാല്‍ ഭയവും കുറ്റബോധവുമെല്ലാം സ്ത്രീകള്‍ക്കുണ്ടാകാം. പങ്കാളിയില്‍ നിന്നും അകന്ന് മാറാനും പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുമുണ്ട്. ഇത് പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ്.

sex vaginal contraction
Advertisment