മുഖസൗന്ദര്യത്തിന് റോസ് വാട്ടർ ; വീട്ടിൽ തന്നെ തയ്യാറാക്കാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
rose water

കൊച്ചി: ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ചേരുവകയാണ് റോസ് വാട്ടർ. ചർമ്മത്തിന് തണുപ്പ് ലഭിക്കുന്നതിന് റോസ് വാട്ടറിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. എക്‌സിമ പോലുള്ള ചർമ്മ സംരക്ഷണ പ്രശ്‌നങ്ങളെ കുറയ്ക്കാൻ റോസ് വാട്ടർ സഹായിക്കുന്നു. 

Advertisment

മുഖത്തെ ചുവപ്പുനിറം കുറയ്ക്കാൻ സഹായിക്കുന്നതിനും റോസ് വാട്ടർ അറിയപ്പെടുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ ചർമ്മത്തിന്റെ നിറം സന്തുലിതമാക്കാൻ ഇതിന് കഴിയും. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടറിന് ചർമ്മത്തിന്റെ ചുവപ്പും വീക്കവും കുറയ്ക്കാൻ കഴിയും. 

റോസ് വാട്ടറിന് ചർമ്മത്തിലെ ജലാംശം നിലനിർത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയുന്നു. മുഖം മങ്ങിയതോ അല്ലെങ്കിൽ ക്ഷീണിച്ചതോ ആയി കാണപ്പെടുമ്പോൾ അതിന് പരിഹാരം നൽകാൻ റോസ് വാട്ടറിന് കഴിയും.
റോസ് വാട്ടറിന്റെ ആ്ന്റി ബാക്ടീരിയൽ ഗുണങ്ങൾ പാടുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു.

റോസ് വാട്ടർ വീട്ടിൽ തന്നെ തയ്യാറാക്കാം...

 

ഒരു കപ്പ് റോസാപ്പൂവിൻ്റെ ഇതളുകൾ എടുക്കുക. ഇതിനായി ഏകദേശം രണ്ടോ മൂന്നോ റോസാപ്പൂക്കളാണ് ആവശ്യമായി വരുന്നത് അല്ലെങ്കിൽ കാൽ കപ്പ് ഉണങ്ങിയ ഇതളുകൾ എടുക്കാം.കഴുകി വ്യത്തിയാക്കിയ ഇതളുകൾ ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ഇതളുകൾ മുങ്ങി കിടക്കുന്ന വിധം വെള്ളം ഒഴിക്കുക. ശേഷം ഇത് മൂടിവെച്ച് 30 മിനിറ്റ് തിളപ്പിക്കാം. അല്ലെങ്കിൽ വെള്ളത്തിന്റെ നിറം ഇളം പിങ്ക് ആകുന്നത് വരെ ചൂടാക്കുക.  ഈ മിശ്രിതം തണുത്തിന് ശേഷം അരിച്ച് എടുത്ത് ഒരു സ്‌പ്രേ ബോട്ടിലിൽ എടുത്ത് വയ്ക്കാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുക. ഒരാഴ്ച്ച വരെ ഉപയോ​ഗിക്കാവുന്നതാണ്.

rose water
Advertisment