ലെമണ്‍ ടീ പലരുടെയും ഫേവറേറ്റ് ഡ്രിങ്ക് ആണ്. വയറ് നിറച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഒരു ഗ്ലാസ് ലെമണ്‍ ടീ ചോദിക്കുന്നവരാണ് ഏറെയും. എന്നാല്‍ സംഗതി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം അറിയാമോ? ചായയില്‍ ടാനില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ദഹനപ്രശ്‌നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും. നാരങ്ങയും അസിഡിക് ആയതിനാല്‍ ഇവ രണ്ടും ചേരുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.
ആയുര്‍വേദമനുസരിച്ച് ഒരേ ഗുണങ്ങളുള്ള രണ്ട് ചേരുവകള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന പ്രതിപ്രവര്‍ത്തനം ശരീരത്തിന്റെ വാദ, പിത്ത, കഫ സന്തുലിതാവസ്ഥയെ തകര്‍ക്കും. ചായയിലേക്ക് നാരങ്ങനീരി പിഴിഞ്ഞൊഴിക്കുന്നതിലൂടെ ആസിഡിന്റെ അളവ് കൂടും. ഇത് ശരീരത്തിന്റെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. നെഞ്ചെരിച്ചില്‍ അസിഡിക് റിഫ്‌ളെക്‌സ്, വയറിളക്കം, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് ഇത് കാരണമായേക്കാം.
ശരീരത്തിലെ ഉയര്‍ന്ന ആസിഡ് നിസ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ശരീരത്തില്‍ നിന്ന് അമിതമായി വെള്ളം നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും. അങ്ങനെ നിര്‍ജ്ജലീകരണം ഉണ്ടാകും. ഇത് പല അനുബന്ധ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടാണ് അമിതമായ അളവില്‍ ലെമണ്‍ ടീ കുടിക്കുമ്പോള്‍ തലവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നത്.
നാരങ്ങയിലെ ആസിഡ് നില പല്ലിന്റെ ഇനാമലിന് ഭീഷണി ഉയര്‍ത്തും. ചായയും നാരങ്ങയും ചേരുമ്പോള്‍ അസിഡിറ്റി ലെവല്‍ ഉയരുന്നതിനാല്‍ അതനുസരിച്ച് ദന്തപ്രശ്‌നങ്ങളും വര്‍ദ്ധിക്കും. ചിലര്‍ക്ക് ലെമണ്‍ ടീ കുടിക്കുമ്പോള്‍ പല്ലുകള്‍ക്കും മോണകള്‍ക്കും അതിയായ വേദനയും സെന്‍സിറ്റിവിറ്റിയും അനുഭവപ്പെട്ടേക്കാം.
നാരങ്ങയുടെ ഉപയോഗം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് ചായയില്‍ അടങ്ങിയിരിക്കുന്ന അലുമിനിയം ആഗിരണം ചെയ്യാന്‍ ശരീരത്തെ പ്രേരിപ്പിക്കും. അതുവഴി ശരീരത്തിലെ ടോക്‌സിന്‍ അളവ് ഉയരുകയും അസ്ഥികളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും ചെയ്യും.