Advertisment

അറിയുമോ, പുകവലി തലച്ചോറിനെ ദോഷകരമായി ബാധിക്കും; പഠന റിപ്പോർട്ട് ഇങ്ങനെ

New Update
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, സിഗററ്റിന് തീകൊളുത്തിയ 50കാരന്റെ ഷര്‍ട്ട് കത്തി ഗുരുതരാവസ്ഥയില്‍

 പുകവലി മനുഷ്യനെ  കാർന്നു തിന്നും എന്നതിൽ സംശയം  ഇല്ല. എന്നാൽ പുകവലി   കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്.

Advertisment

പ്രായമാകുമ്പോൾ തലച്ചോർ സ്വാഭാവികമായും ചുരുങ്ങും എന്നാൽ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ മസ്തിഷ്‌കം ചുരുങ്ങാൻ കാരണമാകും എന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ മറവി രോഗം തുടങ്ങിയ വാർധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ വളരെ ചെറുപ്പത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

ഗ്ലോബൽ ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പുകവലിയെ തുടർന്ന് മസ്തിഷ്‌കം ചുരുങ്ങുന്നത് വീണ്ടെടുക്കാൻ കഴിയുന്ന ഒന്നല്ലയെന്നും ​ഗവേഷകർ പറയുന്നു. എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ മോശാവസ്ഥ ഒഴിവാക്കാം എന്നാണ് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ട് ആണ് ഈക്കാര്യങ്ങൾ  ചൂണ്ടിക്കാട്ടുന്നത്. 

Advertisment