Advertisment

ചൂടുകാലത്ത് ആരോഗ്യം നോക്കണേ… വേനല്‍ക്കാലത്തു ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങൾ അറിയാം

New Update
കേരളത്തിൽ ഈ വർഷം ഇങ്ങനെയൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല ; ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിക്ക് മുകളിലേക്ക് ഉയരും  ; നിലവിലെ രണ്ട് ഡിഗ്രി ചൂട് നാല് ഡി​ഗ്രി വരെ ഉയർന്നേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചൂടുകാലത്ത് അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.  ആഗോള താപനിലയിലെ വ്യത്യാസം, അന്തരീക്ഷ മലിനീകരണം, കാലംതെറ്റി പെയ്യുന്ന മഴകള്‍, ശുചിത്വമില്ലായ്മ… അങ്ങനെ രോഗ കാരണങ്ങള്‍ പലതാണ്. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുന്നതും വേനല്‍ചൂടും അസുഖങ്ങളുടെ മറ്റുകാരണങ്ങളുമാകുന്നു. 

Advertisment

പുറത്തെ പൊള്ളുന്ന ചൂടില്‍നിന്നു പെട്ടെന്ന് എസിയുടെ തണുപ്പിലേക്ക് എത്തുന്നതും കാരണംതന്നെയാണ്. ഇതമൂലമുണ്ടാകുന്ന താപനിലയിലെ വ്യത്യാസം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ചൂടുകാലത്തെ അസുഖങ്ങള്‍

ചൂടിന്റെ സാന്നിധ്യം കൂടുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെയും ധാതു ലവണങ്ങളുടെയും അളവ് കുറയുന്നു. തുടക്കത്തില്‍തന്നെ പരിഹരിച്ചില്ലെങ്കില്‍ മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ വരെയുണ്ടാകാം.

ഉന്‍മേഷക്കുറവ്, ദാഹം, ക്ഷീണം, ദേഹാലസ്യം, അപസ്മാരം. ദിവസവും രണ്ടര ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികള്‍ സംഭാരം, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയവ കുടിക്കുക.

Advertisment