Advertisment

മുഖക്കുരു അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്

എണ്ണയുടെ അളവ് വളരെ കൂടുതലായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു.  അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക

kpoiugfty6t78u9io

പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം. ധാരാളം വെള്ളം കുടിക്കുക. അത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ മുഖക്കുരുവിനെ തടയാന്‍ സഹായിക്കും.

Advertisment

എണ്ണയുടെ അളവ് വളരെ കൂടുതലായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു.  അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. പഞ്ചസാര ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.

ഉപ്പിന്‍റെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. കൊഴുപ്പുള്ള  ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും  ബാധിക്കും. അതിനാല്‍ വറുത്തതും സംസ്കരിച്ചതും ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.

#overcome-acne
Advertisment