ശരീരത്തില്‍ ഹീമോഗ്ലോബിന്റെ കുറവുണ്ടെങ്കില്‍, രക്തക്കുറവും ആരംഭിക്കുന്നു. അതിനെ വിളര്‍ച്ച എന്ന് വിളിക്കുന്നു. സമീകൃതാഹാരം കഴിച്ചാല്‍ ഹീമോഗ്ലോബിന്റെ haemoglobin അളവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹീമോഗ്ലോബിന്റെ കുറവ് തടയാന്‍, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളു വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുക. ശരീരത്തില്‍ രക്തക്കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന ചില മികച്ച ഭക്ഷണസാധനങ്ങള്‍ ഇതാ.
അനീമിയ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട് beetroot. ഈ പച്ചക്കറി പ്രകൃതിദത്തമായ ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായതിനാല്‍, ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമേണ വര്‍ദ്ധിക്കുന്നു. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തില്‍ രക്തം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വേവിച്ച രൂപത്തിലോ അല്ലെങ്കില്‍ സാലഡ് ആയോ നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് കഴിക്കാം.
വിറ്റാമിന്‍ സി vitamin-c സ്ഥിരമായി കഴിക്കുന്നത് അക്യൂട്ട് അനീമിയ ബാധിച്ച രോഗികളുടെ അവസ്ഥ മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രക്തത്തെ ഇരുമ്പിന്റെ അളവ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ എന്നിങ്ങനെയുള്ള പഴങ്ങള്‍ പതിവായി കഴിക്കുന്നത് ശീലമാക്കുക.
രക്തത്തിലെ ഫോളിക് ആസിഡിന്റെ folic acid കുറവ് മൂലവും അനീമിയ ഉണ്ടാകാം. നിങ്ങള്‍ പതിവായി ചീര കഴിച്ചാല്‍ അത്തരം മെഡിക്കല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ചീര. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ നിങ്ങള്‍ക്ക് വളരെ വേഗം അതിന്റെ അനുകൂല ഫലങ്ങള്‍ കാണാനാകും.
ഉണക്കമുന്തിരിയും ഈന്തപ്പഴവും വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ്. വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ ഇരുമ്പ് കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. അത്തിപ്പഴങ്ങള്‍ ഇരുമ്പ്, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ്. കുതിര്‍ത്ത അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തും.