Advertisment

ഹൈപ്പോതൈറോയിഡിസം, അനീമിയ എന്നിവയെ നേരിടാം- എങ്ങനെ

New Update
ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയും. അത് പല ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൂട്ടാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

ഇന്ത്യയില്‍ 42 ദശലക്ഷം ആളുകളാണ് തൈറോയിഡ് രോഗത്താല്‍ വലയുന്നത്. ഇതില്‍ തന്നെ 10-ല്‍ ഒരു മുതിര്‍ന്ന വ്യക്തിക്ക് ഹൈപ്പോതൈറോയിഡിസമാണ് ബാധിച്ചിട്ടുള്ളത്.

Advertisment

 മിക്കപ്പോഴും ഹൈപ്പോതൈറോയിഡിസത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായ അനീമിയ ഈ രോഗമുള്ളവരില്‍ 41.8%-നെ ബാധിക്കുന്നു.

 ആഗോള തൈറോയിഡ് ബോധവല്‍ക്കരണ മാസത്തില്‍ ഈ ഇരട്ട വെല്ലുവിളികളെ കുറിച്ച് ആളുകളെ ഓര്‍മ്മിപ്പിക്കേണ്ടത് അതിപ്രധാനമാണ്. ചികിത്സിക്കപ്പെടാതെ പോയാല്‍ ഈ ഇരട്ട വെല്ലുവിളികള്‍ മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമതയേയും ജീവിത നിലവാരത്തേയും നിര്‍ണ്ണായകമായി ബാധിക്കും. 

തൈറോയ്ഡ് ഹോര്‍മോൺ കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...


സാധാരണയില്‍ കുറഞ്ഞ നിരക്കില്‍ ചുവന്ന രക്തകോശങ്ങളുടെ അളവാണ് അനീമിയ എന്ന രോഗത്തിന്റെ ലക്ഷണം.


മിക്കപ്പോഴും ഇത് ഹൈപ്പോതൈറോയിഡിസവുമായി ഒരുമിച്ചാണ് ഉണ്ടാകുന്നത്. ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയില്‍ കഴുത്തില്‍ സ്ഥിതി ചെയ്യുന്ന പൂമ്പാറ്റയുടെ രൂപത്തിലുള്ള തൈറോയിഡ് ഗ്ലാന്റുകള്‍ വേണ്ടത്ര തൈറോയിഡ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാതെ വരുന്നു.


ഈ ഹോര്‍മോണുകളാണ് ശരീരത്തിലെ മെറ്റബോളിസത്തെ  നിയന്ത്രിക്കുന്നത് എന്നതിനാല്‍ അത് വളരെ പ്രധാനപ്പെട്ട ഒരു ഹോര്‍മോണാണ്.

നിങ്ങളുടെ ശരീരം ഊര്‍ജ്ജത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ മാറി മാറി പ്രത്യക്ഷപ്പെടാറുണ്ട്.

പ്രത്യേകിച്ച് ശൈത്യകാലത്ത് വിളറിയ ചര്‍മ്മം അനീമിയയുടെ ലക്ഷണങ്ങളെ മറയ്ക്കുന്നു. ഇതിനുപുറമേ, പലപ്പോഴും ഇത് അവഗണിക്കപ്പെടുകയും ചെയ്യുന്നു. 


തൈറോയിഡിന്റെ തോത് കുറഞ്ഞിരിക്കുമ്പോള്‍ അത് ചുവന്ന രക്തകോശങ്ങളുടെ ഉല്‍പ്പാദനത്തെ അത് മന്ദഗതിയിലാക്കും. ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് പോലുള്ള തൈറോയിഡ് രോഗങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ ഈ അവസ്ഥയെ അത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.


 ഈ അവസ്ഥകള്‍ വൈറ്റമിന്‍ ബി-12-ന്റെ അപര്യാപ്തയിലേക്ക് നയിക്കും. അതും ചുവന്ന രക്തകോശങ്ങളുടെ ഉല്‍പ്പാദനത്തെ ബാധിക്കും. ഇതിനുപുറമേ, തൈറോയിഡിന്റെ തോത് കുറയുന്നത് ശരീരം ഇരുമ്പ് വലിച്ചെടുക്കുന്നതില്‍ ഇടപെടുകയും അത് വ്യത്യസ്ത തരത്തിലുള്ള മെറ്റബോളിസങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഈ പ്രശ്‌നങ്ങള്‍ ചികിത്സിക്കപ്പെടാതെ പോയാല്‍ അത് ഗുരുതരമായി മാറുകയും രോഗാവസ്ഥ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ പ്രയാസകരമാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു ബന്ധത്തെ കുറിച്ച് ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

കടുത്ത വിളർച്ചയും പനിയും ബാധിച്ച് ഒരു വയസായ കുഞ്ഞ് മരിച്ചു; രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നുവെന്ന് ആശുപത്രി അധികൃതർ

കൃത്യസമയത്ത് കൃത്യമായി രോഗനിര്‍ണ്ണയം നടത്തുന്നതിനു മാത്രമല്ല, രോഗിക്ക് അനുയോജ്യമായ പരിചരണവും ചികിത്സയും ലഭിക്കുന്നു എന്ന്ഉറപ്പാക്കുന്നതിനും ഇത് പ്രധാനമാണ്. 


അബോട്ട് ഇന്ത്യയിലെ മെഡിക്കല്‍ അഫയേഴ്‌സ് ഹെഡ്ഡായ ഡോക്ടര്‍ രോഹിത ഷെട്ടി പറഞ്ഞു, “ഹൈപ്പോതൈറോയിഡിസവും അനീമിയയും ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ആരോഗ്യ ഉല്‍കണ്ഠ തന്നെയാണ്.


 എന്നാല്‍ കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തി നിരന്തരമായ ചികിത്സയിലൂടെ ഫലപ്രദമായി ഈ രോഗാവസ്ഥയെ കൈകാര്യം ചെയ്യാന്‍ കഴിയും. ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കുകയും ലക്ഷണങ്ങള്‍ ഉള്ളവരെ കൃത്യമായ വൈദ്യ ഉപദേശം തേടുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.


 ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും വേനല്‍ക്കാലത്തും തണുപ്പ് അനുഭവപ്പെടുകയോ അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത കടുത്ത ക്ഷീണം ഉണ്ടെന്ന് നിങ്ങളുടെ ഒരു സുഹൃത്ത് പരാതിപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ അവരെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതിന് പ്രോത്സാഹിപ്പിക്കണം.''


കൊച്ചിയിലെ ലിസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രിനോളജിസ്റ്റായ ഡോക്ടര്‍ ഗീന സൂസന്‍ കൂട്ടിച്ചേര്‍ക്കുന്നു, “ഹൈപ്പോതൈറോയിഡിസത്തിന്റേയും അനീമിയയുടേയും പ്രയാസം ഇന്ന് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്.

womens health

ഉദാഹരണത്തിന്, 15-നും 49-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കിടയിലെ അനീമിയ 2015-16-ലെ 53%-ല്‍ നിന്നും 2019-2021-ലെ 1 57%-ലേക്ക് ഉയര്‍ന്നിരിക്കുന്നു.

ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകള്‍ മനസ്സിലാക്കേണ്ടത് അങ്ങേയറ്റം പ്രധാനമാണ്. കാരണം എന്നാല്‍ മാത്രമേ രോഗനിര്‍ണ്ണയവും അനുയോജ്യമായ ഉപദേശങ്ങളും ചികിത്സയും ഉറപ്പ് വരുത്താനാകൂ.''


ഈ അവസ്ഥകള്‍ ഉണ്ടോ എന്ന് അറിയുവാന്‍ പരിശോധനകള്‍ പതിവായി നടത്തേണ്ട ഉയര്‍ന്ന അപകടസാധ്യത ഉള്ള വിഭാഗങ്ങൾ:


സ്ത്രീകള്‍ (പ്രത്യേകിച്ച് ഗര്‍ഭിണികള്‍)

മുതിര്‍ന്ന വ്യക്തികള്‍

ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുള്ള വ്യക്തികള്‍ (സെലിയാക് അല്ലെങ്കില്‍ ക്രോണ്‍സ് രോഗങ്ങള്‍ പോലുള്ളവ)

പോഷകങ്ങളുടെ അപര്യാപ്തത നേരിടുന്നവര്‍ (വിവിധ വൈറ്റമിനുകളായ ബി12 മുതല്‍ ഡിയും അയേണും അടക്കമുള്ളവ)

വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ളവര്‍ (പ്രമേഹം, വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ കരള്‍ രോഗങ്ങള്‍ തുടങ്ങിയവ)

വിട്ടുമാറാത്ത അസിഡിറ്റിയും ദഹന പ്രശ്‌നങ്ങളും ഉള്ളവര്‍


ഇരു അവസ്ഥകളും മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ രോഗനിര്‍ണ്ണയം പ്രധാനമാണ്


നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എപ്പോഴും ജാഗരൂകമായിരിക്കുക എന്നതാണ് പ്രധാനം. നേരത്തേയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും നിര്‍ണ്ണായകമായ മാറ്റം സൃഷ്ടിക്കുമെന്നുള്ള കാര്യം ഓര്‍ക്കേണ്ടത് നല്ലതാണ്.

ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന വ്യക്തികള്‍ അടുത്ത ഘട്ടമായി എന്ത് ചെയ്യണം എന്നതിനു വേണ്ടി ഡോക്ടറെ നിര്‍ബന്ധമായും കാണേണ്ടതാണ്.

തൈറോയിഡ് ഫംഗ്ക്ഷന്‍ ടെസ്റ്റ് അല്ലെങ്കില്‍ സമ്പൂര്‍ണ്ണ രക്ത കൗണ്ട് പരിശോധന, ഫെറിറ്റിന്‍, വൈറ്റമിന്‍ ബി-12, അനീമിയയുമായി ബന്ധപ്പെട്ട ഫോളേറ്റ് തോതുകള്‍ എന്നിങ്ങനെയുള്ളവ കണ്ടെത്തുക എന്നീ പരിശോധനകളായിരിക്കും ഇതില്‍ ഉള്‍പ്പെടുന്നത്.

 ഓരോ ദിവസവും മെച്ചപ്പെട്ട നിലവാരത്തിലുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ നിങ്ങളുടെ ആരോഗ്യത്തെ വേണ്ടത്ര കരുതലോടെ സംരക്ഷിക്കുക!

Advertisment