/sathyam/media/media_files/2025/12/18/chorakka-2025-12-18-21-00-47.jpg)
ചുരക്ക നിരവധി ഔഷധഗുണമുള്ള പച്ചക്കറിയാണ്. ചൂടുകാലത്ത് ചുരക്ക നിര്‍ബന്ധമായും കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍, മലയാളികള്‍ക്കു പൊതുവെ ഇഷ്ടമുള്ള വിഭമല്ല ചുരക്ക. സവാളയും കടല പരിപ്പും പച്ചമുളകും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്കക്കറി വടക്കേ ഇന്ത്യയില്‍ പ്രിയമേറിയ ഡിഷ് ആണ്. നാട്ടിന്‍പുറങ്ങളിലെ തൊടികളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിക്കുന്നു.
പാല്‍ച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തില്‍ ചുരക്കയുണ്ട്. ഇതില്‍ പാല്‍ച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കണ്ടുവരുന്നത്.
ചുരക്കയില്‍ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊര്‍ജവും കൊഴുപ്പും ചുരക്കയില്‍ കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ രാവിലെ പ്രാതലിനു മുന്പായി ചുരക്കനീര്‍ കുടിക്കുന്നത് ഫലപ്രദമാണ്. കൃഷിചെയ്താല്‍ നല്ല വിളവു തരുന്ന വിളയാണ് ചുരക്ക. ആര്‍ക്ക ബഹാര്‍ എന്ന ഇനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്. ഇളം പച്ച നിറത്തില്‍ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് ഒരു കിലോ ഗ്രാം തൂക്കം ഉണ്ടാവും. ഒരു ഹെക്ടറില്‍ നിന്നും 2530 ടണ്‍ ശരാശരി ലഭിക്കും. രണ്ട് സീസണ്‍ ആയി ഇത് കൃഷിചെയ്യാം. നടീല്‍ സമയം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും ജനുവരി ഫെബ്രുവരി മാസത്തിലും ആണ്. ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് 2.5 3 കി.ഗ്രാം വിത്ത് ആവശ്യമാണ്.
ചുരക്കത്തണ്ട് ആയുര്‍വേദ മരുന്നുനിര്‍മാണത്തിന് ഉപയോഗിക്കുന്നു. ചുരക്ക കോല്‍പുളി ചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാല്‍ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങള്‍ക്ക് നല്ല ഫലം ചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.
ചുരക്ക ബാര്‍ലി കൂട്ടിയരച്ച് ഗോതന്പുമാവ് ചേര്‍ത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാല്‍ തലപുകച്ചില്‍, ചെങ്കണ്ണ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാന്പ് വേവിച്ച് കഴിച്ചാല്‍ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്.
ചുരക്കനീര് ഒലീവെണ്ണ ചേര്‍ത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക നല്ല ഔഷധഫലം നല്‍കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേര്‍ത്ത് പാകമാക്കി ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതില്‍ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാല്‍ പ്രമേഹത്തിനു ശമനം കിട്ടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us