Advertisment

വേഗതകൂട്ടി നടന്നോളൂ.. പ്രമേഹത്തെ പ്രതിരോധിക്കാം, ഗവേഷകര്‍ പറയുന്നത്

New Update
Walking.jpg

സാധാരണ ജീവിതശൈലി പിന്തുടരുന്ന പലരിലും ടൈപ്പ് 2 പ്രമേഹം പൊതുവേ കാണപ്പെടുന്നുണ്ട്. പ്രമേഹത്തെ പ്രതിരോധിക്കാന്‍ നടത്തം സഹായിക്കുമെന്ന പുതിയ പഠനവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നടത്തത്തിന്‌റെ വേഗതയാണ്(വോക്കിങ് സ്പീഡ്) പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. പതിവു നടത്തത്തിന്‌റെ വേഗത വര്‍ധിപ്പിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മുന്‍പ് മധ്യവയസ് പിന്നിട്ടവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികളില്‍വരെ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടൈപ്പ് 1 പ്രമേഹത്തില്‍നിന്ന് വ്യത്യസ്തമായി, അപര്യാപ്തമായ ഇന്‍സുലിന്‍ ഉല്‍പാദനത്തിന്‌റെ ഫലമായി ശരീരത്തിന് ഫലപ്രദമായി ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും മറ്റ് സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഹാര്‍വഡ് ഹെല്‍ത് പറയുന്നു.

Advertisment