New Update
മലപ്പുറം: മലപ്പുറം ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്തമായ രീതിയിലാണ് വെള്ളം എത്തുന്നത്.
Advertisment
എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത്.