ചക്രവാതച്ചുഴി സജീവം, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

author-image
Charlie
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബർ 2) മുതൽ ‌ഞായറാഴ്ച (നവംബർ 6) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ തമിഴ്നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ പ്രഭാവമാണ് മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്.

Advertisment

ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമുണ്ട്. ഇത് സംസ്ഥാന വ്യാപകമായി ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത ഒരുക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment