/sathyam/media/post_attachments/VeUXwNZ74BDEoRwLAPag.jpg)
സംസ്ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ. കോട്ടയം, പത്തനംചിട്ട, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിലാണ് കനത്തമഴ പെയ്യുന്നത്. കോട്ടയം എരുമേലി തുമരംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയം.
പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കനത്ത മലവെള്ളപ്പാച്ചിലില്‍ കുരുമ്പന്‍മൂഴി ക്രോസ് വേ മുങ്ങി. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. താഴ്ന്ന പ്രദേശത്തും പുഴയുടെ തീരത്തുള്ളവരോടും ജാഗ്രതപാലിക്കാന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പശ്ചിമഘട്ടത്തില്‍ എവിടെയെങ്കിലും ശക്തമായ മഴപെയ്തതിന്റെ സാഹചര്യത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതായിരിക്കാം എന്നുള്ള നിഗമനത്തിലാണ് റവന്യൂ വകുപ്പ്. തീരത്തേക്ക് വെള്ളം കയറിയിട്ടില്ല. നിലവില്‍ ആരെയും മാറ്റിപാര്‍പ്പിച്ചിട്ടില്ല.
മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതല്‍ 3 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നിന് കോട്ടയം, ഇടുക്കി, രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മൂന്നിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് (ശനിയാഴ്ച) പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, 31 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, രണ്ടിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, മൂന്നിന് തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us