മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണം 76 കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണം 76 ആയി. മണ്ണിടിച്ചിലിൽ കാണാതായ 59 പേർക്കായി തിരച്ചിൽ തുടരുകയാണ്. 84,452 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

Advertisment

മണ്ണിടിച്ചിൽ ദുരന്തത്തിൽ അമീർ ഷെയ്ഖ് നവാഫ് ഉൾപ്പെടെയുള്ള കുവൈത്ത് ഭരണാധികാരികൾ അനുശോചനമറിയിച്ചു. ബഹ്റൈൻ ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കനത്ത മഴ തുടരുന്ന കർണാടകയിൽ കുടക് മേഖല മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

മഹാരാഷ്ട്രയിലെ അണക്കെട്ടുകൾ തുറന്നു വിട്ടതോടെ ഉത്തര കന്നഡ മേഖലയിൽ 79 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പുണെ- ബെംഗളൂരു ദേശീയപാത മുങ്ങിയ നിലയിലാണ്.

NEWS
Advertisment