/sathyam/media/post_attachments/7uF6tLKnSZ2nxmsXKqLO.jpg)
ഒന്ന് നിൽക്കൂന്നെ. പുതുവർഷമായിട്ട് ഒരു നല്ല കാര്യം ചെയ്ത അനുഗ്രവുമായി മുന്നോട്ട് പോകാൻ ഇതാ ഒരു അവസരം.ഈ കുഞ്ഞിനെ രക്ഷിക്കാൻ സഹായിക്കുക.
അഡ്രിനോലൂക്കോഡിസ്ട്രോഫി എന്ന വളരെ അപൂർവമായ അസുഖമാണ് സമനു എന്ന് വിളിക്കുന്ന സമന്വയ്ക്ക്.
തലച്ചോറിലെ ഞരമ്പുകളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥ. അപ്പൊൾ, ആ ഞരമ്പുകളുടെ അനുബന്ധ അവയവങ്ങൾ എല്ലാം... എന്നുവെച്ചാൽ ശരീരം മുഴുവനും തളർന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ വർഷങ്ങൾ ആയി.
ഓരോ ദിവസവും മരുന്നുകളും ഫിസിയോ തെറാപ്പിയും ഡയപ്പറും. ചിലവ് വലുതാണ്. തുടരെത്തുടരെയുള്ള ആശുപത്രി വാസം കൂടി ആകുമ്പോൾ, കുറേനാൾ ആയി സാമ്പത്തികമായി കുടുംബത്തിൻ്റെ നടു ഒടിഞ്ഞ അവസ്ഥയാണ്.
മോൻ്റെ അച്ഛനമ്മമാർ മോനുവേണ്ടി നിറുത്താതെ പോരാടുന്നു. കുറേ കടവും കുറച്ചുപേരുടെ സഹായവും കൊണ്ട് എങ്ങനെയോ എല്ലാം മുന്നേറുന്നു. ഒന്നും ഒന്നിനും മതിയാകുന്നില്ല. കണ്ണൂർ സ്വദേശികളായ ലയ - സനിൽ ദമ്പതികളുടെ മൂത്ത മകനാണ് 12 വയസ്സുകാരനായ സമന്വയ്.
എല്ലാവരോടും ഒരു അഭ്യർഥന ഉണ്ട്. തുടർ ചികിത്സക്കായി നിങ്ങളുടെ കരുണയും സഹായവും അത്രയ്ക്ക് ആവശ്യം ആയതുകൊണ്ടാണ് ഈ അഭ്യർ്ഥന.
ഏറ്റവും ഒടുവിലെ മെഡിക്കൽ വിവരങ്ങൾ മിലാപ് സൈറ്റില്‍ ചേർത്തിട്ടുണ്ട്.
1. https://milaap.org/fundraisers/support-samanuai-5
2. https://milaap.org/fundrai.../support-samanuai-5/deeplink
https://www.facebook.com/usha.hari.h/posts/pfbid05tbJrU81Fbzkx2wkRVCmfCYPm5Rikw5KAttYW6VWE8K1M8kaXjcjZ6MCuQEbcrBdl?__cft__<0>=AZWJxLAoi-6RJ4KeEUaZ1uKrhsl7R5CxNWkEl1JYoHv1LUPyHtQeAB6AITRmoTimYn2WPiSlj20Nw_tpu-iu8o89vXCeg9KrINWjC7S2G8kqCvEHbVIzmk406GSLaOJDm9UzsA01Kb7AXEYwSMLGgi_5&__tn__=%2CO%2CP-R
മിലാപ് നൂലാമാലകൾ ഇല്ലാതെ പേയ്‌മെന്റ്‌സ് ആപ്പുകള്‍ വഴി ഈ നമ്പറിലേക്ക് നേരിട്ട് പൈസ അയക്കാൻ ആകും.
9744193006 ഇത് സമനുവിന്റെ അമ്മ ലയയുടെ നമ്പർ ആണ്.
ഐസിയുവില്‍ പ്രഷറൈസ്ഡ് ഓക്‌സിജന്‍ നല്‍കിയിരുന്നു. ഐസിയു ചാര്‍ജ് മാത്രം പതിനായിരം ആകും.
അത് തുടർന്നും താങ്ങാൻ ആകാതെ വന്നപ്പോൾ..... പക്ഷേ വീട്ടിലേക്ക് കൊണ്ടുപോകാൻ അന്ന് അനുമതി നൽകാൻ ഡോക്ടർക്ക് ആകുമായിരുന്നില്ല. അവസാനം വീട്ടിൽ ഓക്സിജൻ സപ്പോര്‍ട്ട് നൽകാൻ വേണ്ടത് ചെയ്താൽ, എന്ന കണ്ടിഷനിൽ സമനു വീട്ടിൽ എത്തി. അരികിൽ ഒരു വലിയ ഓക്സിജൻ സിലിണ്ടർ സമനുവിന് ജീവ വായു നൽകുന്നു. അതും സമയാസമയം പുതിയത് ആവശ്യം ഉണ്ട്.
ഒരു ഭാഗത്തെ തോൾ എല്ലും മറു ഭാഗത്തെ ഇടുപ്പെല്ലും കുഴ തെറ്റിയ അവസ്ഥയിലാണ്. അതും ന്യുമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായും ആണ് ഇത്തവണ ആശുപത്രിയിൽ എത്തിയത്. പറ്റുമ്പോഴെല്ലാം ഇലക്ട്രീഷ്യനായ സനിൽ ജോലിക്ക് പോകുന്നു. അതൊക്കെ ഒന്നിനും തികയില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.
-പ്രകാശ് നായര്‍ മേലില
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us