/sathyam/media/post_attachments/Kdw8sSCYbcZBpDlnUvpR.jpg)
കട്ടിപ്പാറ: ചെമ്പ്രകുണ്ടയിലെ നിർദ്ധനരായ ഗഫൂർ ഹാജറ കുടുംബത്തിന് നിക്കീസ് ഗ്രൂപ്പ് ബഹറൈനും കട്ടിപ്പാറ കൂട്ടായ്മയും ചേർന്ന് 52,000 രൂപ കൈമാറി. സഹായം ആവശ്യപ്പെട്ട് വീഡിയോ ചെയ്ത് ആദ്യ 24 മണിക്കൂറിനകം 22 ലക്ഷം രൂപയാണ് സമാഹരിക്കാനായത്.
കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഗഫൂർ ഹാജറ കുടുംബം താമസിക്കുന്നത്. ഗഫൂർ തെങ്ങ് മുറിക്കുന്നതിനിടയിൽ പരിക്ക് പറ്റി ജോലിക്ക് പോവാൻ കയിയാത്ത അവസ്ഥയും മകളുടെ വിവാഹമായപ്പോൾ സാമ്പത്തിക പ്രതിസന്ധിലുമായിരുന്നു.
വേറെ ഒരു നിവൃത്തിയും ഇല്ലാതായപ്പോൾ പൊതു സമൂഹത്തിന് മുന്നിൽ സഹായം അഭ്യർത്ഥിച്ച് വീഡിയോ ചെയ്യുകയായിരുന്നു. ഇത് കണ്ട സമൂഹത്തിൻ്റെ നാനാതുറയിലുള്ളവരും സഹായഹസ്തവുമായി മുന്നോട്ടു വന്നു.
നിക്കീസ് ഗ്രൂപ്പിന് വേണ്ടി ബഷീർ കൂടത്തായി, കട്ടിപ്പാറ കൂട്ടായ്മ രക്ഷാധികാരി സജി മണിമല പ്രസിഡന്റ് മൂസ കുറുപ്പച്ചൻ കണ്ടി, നാസർ നല്ലടം എന്നിവർ ചേർന്ന് കുടുംബത്തിന് സഹായം കൈമാറി.