Advertisment

6മാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കരുണയുള്ളവരുടെ സഹായം തേടി അച്ഛന്‍

New Update

പാലക്കാട്‌ : 6മാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കരുണയുള്ളവരുടെ സഹായം തേടുകയാണ് പ്രവാസിയായിരുന്ന പിതാവ് പാലക്കാട്‌ തൃത്താല മേഴത്തൂർ പതികുണ്ടിൽ മുസ്തഫ .

Advertisment

publive-image

6 മാസം പ്രായം ഉള്ള ഫാബിസ് മോൻ ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും ഞെട്ടിച്ചു കൊണ്ടാണ് നാലുതവണ ഹൃദയസ്തംഭനം നടന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

ഇനി ചികിത്സ മുന്നോട്ടു കൊണ്ടുപോകണം എങ്കിൽ ഏവരുടെയും സഹായം ആവശ്യമാണ്. സർക്കാർ സഹായമായ 10 ലക്ഷം രൂപയും സാമൂഹ്യ പ്രവർത്തകൻ അൻസാർ ബുസ്താൻ വീഡിയോ ചെയ്ത 10 ലക്ഷം രൂപയും ഇതിനോടകം തീർന്നു.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ വൃക്ക,കരൾ, ബ്രേയിൻ എല്ലാം തകരാറിലായായിരുന്നു .നിലവിൽ ഗുരുതരമായ ലൻസ് രോഗം കൊണ്ട് ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്.

നിലവിൽ അമൃത ഹോസ്പിറ്റലിൽ വെന്റിലേറ്റർൽ കഴിയുന്ന കുഞ്ഞിനു ശ്വാസം നിലനിർത്തണമെങ്കിൽ ഇനി ഒരു ഓപ്പറേഷൻ നടത്തി ട്യൂബ് ഇടുന്നതിനും തുടർന്നും ചികിത്സകൾ നൽകി മുന്നോട്ടുപോകാൻ 25 ലക്ഷം രൂപയോളം ചിലവ് വരും.

വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നാലും വെന്റിലേറ്റർ സംവിധാനത്തോടെ ആറുമാസത്തോളം മുന്നോട്ടു പോകേണ്ടിവരും. വിൽക്കാനായി സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒന്നും തന്നെയില്ല . നിലവിൽ പെയിന്റിംഗ് തൊഴിലാളിയായ പിതാവിന് 6 മാസം ആയി ജോലിക്ക് പോയിട്ട്.

ഈ പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാവരുടെയും സഹായം ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ .സഹായിക്കാൻ കഴിയുന്ന എല്ലാവരും താഴെയുള്ള വിലാസത്തിൽ സഹായങ്ങൾ കൈമാറുക

ACCOUNT DETAILS:-

MUSTHAFA. P. K

AC-NO: 17050200001697

IFSC: FDRL0001705

FEDERAL BANK

TRITHALA BRANCH

MOB:9526413822

*Google Pay Number: 9526413

help news
Advertisment