സഹോദര ഭാര്യയുടെ നിര്‍ദേശം സ്വീകരിച്ചു …. ബോളിവുഡ് നടി ഹേമ മാലിനി എംജി ഹെക്ടര്‍ എസ്.യു.വി സ്വന്തമാക്കി

ഫിലിം ഡസ്ക്
Thursday, October 17, 2019

ബോളിവുഡ് നടിയും ലോക്‌സഭാ എംപിയുമായ ഹേമ മാലിനി പുതിയ എംജി ഹെക്ടര്‍ എസ്.യു.വി സ്വന്തമാക്കി. എംജിയുടെ മുംബൈ ഷോറൂമില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.

12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം വരെ വില വരുന്ന ഹെക്ടര്‍ എസ്.യു.വിയുടെ ഏറ്റവും ഉയര്‍ന്ന ഷാര്‍പ്പ് വേരിയന്റാണ് ഹേമ മാലിനി സ്വന്തമാക്കിയത്.

തന്‍റെ സഹോദര ഭാര്യയാണ് ഈ കാര്‍ വാങ്ങാന്‍ നിര്‍ദേശിച്ചത്. ഹെക്ടര്‍ സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും അല്‍പം ഉയരം കൂടുതലുള്ള കാറാണ് തനിക്ക് വേണ്ടത് അതിനാലാണ് ഹെക്ടര്‍ തിരഞ്ഞെടുത്തതെന്നും എംജി മോട്ടോഴ്‌സ് മുംബൈ വെസ്റ്റ് ഷോറൂം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഹേമ മാലിനി പറഞ്ഞു.

×