ആരോഗ്യത്തിനായി ഒരു ഹെര്‍ബര്‍ ചായ കുടിക്കാം

ഹെല്‍ത്ത് ഡസ്ക്
Monday, January 25, 2021

ആരോഗ്യപരമായും ചില വിഷയങ്ങള്‍ ശ്രദ്ധിക്കാം. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഘടകമാണ് ഡയറ്റ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണ്ണയിക്കുന്നത്.

ഇവിടെയിതാ ശ്വാസകോശത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി കഴിക്കാവുന്നൊരു ‘ഹെര്‍ബല്‍ ചായ’യെ ആണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ വീടുകളില്‍ പതിവായി കാണുന്ന ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍.

ചായ എങ്ങനെ തയ്യാറാക്കാം…

ഇതിന് വേണ്ട ചേരുവകള്‍ താഴെ പറയുന്നവയാണ്

ഇഞ്ചി ഗ്രേറ്റ് ചെയ്തത്- ഒരിഞ്ച് നീളത്തിലുള്ളത്
കറുവപ്പട്ട – ചെറിയൊരു കഷ്ണം
തുളസിയില – അര ടീസ്പൂണ്‍
പനിക്കൂര്‍ക്ക – ഒരു ടീസ്പൂണ്‍
കുരുമുളക് – 3 എണ്ണം
ഏലയ്ക്ക – രണ്ടെണ്ണം പൊടിച്ചത്
പെരുഞ്ചീരകം – കാല്‍ ടീസ്പൂണ്‍
അയമോദകം – ഒരു നുള്ള്

ചേരുവകളെല്ലാം ഒരുമിച്ച്‌ ചേര്‍ത്ത ശേഷം വെള്ളം അടുപ്പത്ത് വച്ച്‌ തിളപ്പിക്കാം. തിളച്ചുകഴിയുമ്ബോള്‍ തേയില ചേര്‍ക്കാം. ചിലര്‍ തേയില ചേര്‍ക്കാതെയും ഉപയോഗിക്കാറുണ്ട്. ബാക്കി ചേരുവകളെല്ലാം അരിച്ചെടുത്ത ശേഷം തേനോ കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്ത് ചൂടോടെ കഴിക്കാം.

×