ഹൈബിയുടെ മകളുടെ പ്രചാരണ ഗാനം വൈറല്‍

New Update

publive-image

എറണാകുളം: തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ പ്രചാരണ ഗാനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തുന്നത് പതിവാണ്. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഗാനരചയിതാക്കളും ഗായകരും ആകുന്നവരും ഏറെയുണ്ട്. എന്നാല്‍ എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍റെ പ്രചാരണ ഗാനത്തിന് ഇക്കുറി വ്യത്യസ്തകളേറെ. ഹൈബിയുടെ മകള്‍ ആറുവയസ്സുകാരി ക്ലാരയാണ് മനോഹരമായ ശബ്ദത്തിലൂടെ പിതാവിന് വേണ്ടി വോട്ട് തേടുന്നത്. അപ്പയ്ക്ക് വേണ്ടി ക്ലാര പാടിയ പാട്ട് ഇതിനോടകം തന്നെ വൈറലായി.

Advertisment

https://www.facebook.com/HibiEden/videos/1211839045629750/

പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫേസ്ബുക്ക്‌ പേജിലാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്. "ഉള്ളം തൊടും ഹൈബി ഈഡൻ" എന്ന ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഹൈബിയുടെ ഭാര്യ അന്നയുമുണ്ട്. ക്ലാരയുടെ കുഞ്ഞുശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ വോട്ട് കൂട്ടമായി പോരുമെന്നാണ് അണികളുടെ പ്രതീക്ഷ.

Advertisment