അക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് സര്‍ക്കാര്‍,അന്വേഷണം അട്ടിമറിക്കുന്നുവെന്ന് അതിജീവിത; ഹര്‍ജി ഇന്ന് പരിഗണിക്കും

author-image
Charlie
Updated On
New Update

publive-image

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാൻ ചില ഉന്നതർ സ്വാധീനം ചെലുത്തുന്നു എന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. എന്നാൽ ആരോപണം തള്ളിയ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

Advertisment

അതേസമയം ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണെന്നും സർക്കാർ വ്യക്തമാക്കി. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസില്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി ആരോപിക്കുകയും തുടർന്ന് ഹർജി നൽകുകയും ചെയ്തതോടെയായിരുന്നു, സർക്കാർ നിർദേശ പ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നീട്ടാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

Advertisment